തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും.
തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന...
തൃശൂര്‍: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിയുന്നതായി അനില്‍ അക്കര എം.എല്‍എ. കെട്ടിട നിര്‍മാണവുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്നും ഇതിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും റെഡ് ക്രസന്റിനാണെന്നുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്....
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താന്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. സൈബര്‍ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ സംവാദിച്ചുതീര്‍ക്കുന്നതാണ് നല്ലത്.
പൊതുജനത്തിന്റെ ശമ്പളം വാങ്ങി ജോലിയില്‍...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചു പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് നിര്‍വഹിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയടക്കം കണ്ടെത്താന്‍ പൊലീസിന്റെ മികവ് ഉപയോഗിക്കാനാവും.
സംസ്ഥാനത്ത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്തുകണ്ടിട്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശനങ്ങളാവാം, പക്ഷേ...
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കാൻനിർദേശിച്ച് മുഖ്യമന്ത്രി. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പ്രധാനപ്പെട്ട രേഖകൾ...
പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതലസമിതി കൂടുതല്‍ സജീവമാകണം, പൊലീസിനെയും ഉള്‍പെടുത്തണം. സമ്പര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി.
അതേസമയം, കോവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ്...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാഗത്തും അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം തടയുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായി. ഉത്തരവാദികളായവര്‍ ഇക്കാര്യം കുറ്റസമ്മതത്തോടെ ഒാര്‍ക്കണമെന്നും ഇനി കര്‍ശന നടപടിയെന്നും പ്രതിപക്ഷത്തെക്കൂടി ഉന്നം വച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍....
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ...