Tag: pinarayi

പിണറായിക്ക് ഭ്രാന്ത് പിടിച്ചോ..? എന്നെ വേട്ടയാടി മതിയായിക്കാണില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തീപിടുത്തമുണ്ടായതിന് തൊട്ടു പിന്നാലെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതിനാലാണ് സുരേന്ദ്രനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ സെക്രട്ടറിയേറ്റിലെത്തിയതെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. 'എന്നെ വേട്ടയാടി മതിയായിക്കാണില്ല.. ശബരിമല കാലത്തെ പോലെ...

നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട...

ലൈഫ് മിഷന്‍ വിവാദം; ഫൈലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ...

‘ഉറപ്പ് ലംഘിച്ചു, സഹകരിക്കില്ല’; പ്രധാനമന്ത്രി മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം...

വാക്ക് പാലിച്ചില്ല, സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള...

നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍; രോഗികളുടെ ഫോണ്‍വിവരങ്ങള്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മതിയെന്ന്‌ ഹൈക്കോടതിയില്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്....

റെഡ് ക്രസന്റുമായുള്ള ധാരണയില്‍ പങ്കാളി സംസ്ഥാന സര്‍ക്കാര്‍ മാത്രം; പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക്‌ ലഭിച്ചു. ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച്...

മുഖ്യമന്ത്രിയുടെയും ഏഴ് മന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം

സംസ്ഥാനത്തിന് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും...
Advertismentspot_img

Most Popular

G-8R01BE49R7