സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെയുളള ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. നിര്‍ബന്ധിത പരിശീലനമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര കളിക്കാതിരുന്ന എം.എസ്. ധോണി, കേദാര്‍ ജാദവ്, അമ്പാടി റായുഡു, ശിഖര്‍ ധവാന്‍ എന്നിവരാണ് പരിശീലനം നടത്തിയത്.
ക്രിക്കറ്റില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നെങ്കിലും ആത്മവിശ്വാസത്തോടെ ധോണി നെറ്റ്‌സില്‍ പരിശീനത്തില്‍...
ഡല്‍ഹി: വിരാട് കോഹ്‌ലിക്കും സംഘത്തിനും അര കോടിയിലധികം സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ബിസിസിഐ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര 21നു ജയിച്ചതിനു പിന്നാലെയാണ് ബിസിസിഐ...
സിഡ്‌നി: തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്....
മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളി ബിസിസിഐ രംഗത്ത്. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കോഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.
ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി...
തകര്‍പ്പന്‍ പ്രകടനമായിരുന്നു വിരാട് കോഹ്ലി 2018ല്‍ നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോഹ്ലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് കോഹ്ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും...
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലേതു പോലുള്ള പിച്ചില്‍ ബുമ്രയെ നേരിടാന്‍ തനിക്കും താല്‍പര്യമില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും...
മെല്‍ബണില്‍ ഇന്ത്യ 137 റണ്‍സിന് ഓസ്‌ട്രേലിയയെ തകര്‍ത്തു. മഴമൂലം അവസാനദിവസത്തെ കളി വൈകിയാണ് തുടങ്ങിയത്. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് പുറത്തായതോടെ ഇന്ത്യയ്ക്ക് ചരിത്രജയം. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. മെല്‍ബണില്‍...