Tag: kerala

കേരളത്തിന് വായ്പയെടുക്കാൻ അനുമതി നൽകാതെ കേന്ദ്ര സർക്കാർ; ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക്…

സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്‍റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്‍റെ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്‍റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വായ്പയെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അടുത്തമാസം ശമ്പളവും പെന്‍ഷനുമടക്കം...

ഒന്നു മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി. 1–8 ക്ലാസ് വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന...

‘തുണ്ടംതുണ്ടമാക്കി കളഞ്ഞില്ലേ, കേരളത്തിലുള്ളവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’- വൈദ്യന്റെ ഭാര്യ

മൈസൂരു: ''ഇത്രയുംകാലം കാത്തിരുന്നപ്പോൾ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ. ഇനി ഞാൻ എന്തു പ്രതീക്ഷിക്കാനാണ്. അവസാനമായി എനിക്കൊന്ന് കാണാൻപോലും കിട്ടിയില്ലല്ലോ'' -നാല്പത്തിയഞ്ചുവയസ്സുകാരിയായ ജെബീന താജിന്റെ ഈ വാക്കുകളിലൂടെ അറിയാം തന്റെ ഭർത്താവിനായി അവർ എത്രമാത്രം കാത്തിരുന്നെന്ന്. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫ്...

ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയും കരിപ്പുർ സ്വർണക്കടത്ത്- ക്വട്ടേഷൻ കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്ത ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് ആകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശി അനുപമയാണ് വധു. മേയ്...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ബന്ധുവീട്ടിൽ അരുംകൊല മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ

പനമരം(വയനാട്): പനമരത്തിനു സമീപം ആറാംമൈൽ കുണ്ടാലയിൽ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. കുണ്ടാലയിലെ ബന്ധു മൂന്നാംബ്രവൻ റഷീദിന്റെ വീട്ടിലെത്തിയ കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കൈതവളപ്പിൽ നജ മൻസിലിൽ നിദ ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അബൂബക്കർ സിദ്ദീഖ് (28) നെ പനമരം...

തൃശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു…

തൃശൂര്‍ പൂരനഗരിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. രാവിലെ ഏഴേകാലിനാണ് സംഭവം. ശുചിമുറിയില്‍ പോയ പാപ്പാനെ കാണാതായതോടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാന്‍ മടങ്ങി വന്നതോടെ ആന ശാന്തനായി. മണികണ്ഠനാലില്‍നിന്നു വിരണ്ട കൊമ്പന്‍ മച്ചാട് ധര്‍മന്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് ഓടി. ആനയുടെ കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍...

നാലരമണിക്കൂര്‍ കാവ്യാ മാധവന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ്...

ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍; കാവ്യാ മാധവനെ ചോദ്യംചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ആലുവയിലെ 'പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്. നടിയെ...
Advertismentspot_img

Most Popular

G-8R01BE49R7