Tag: kerala

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വ്ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന്...

വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത. ആവശ്യമുന്നയിച്ച് അതിജീവിത ഉടന്‍ തന്നെ കോടതിയെ സമീപിക്കും. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കും. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസ് അട്ടിമറിക്കാന്‍...

അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം; റെയിൽവേ ഉദ്യോഗസ്ഥൻ്റെ കാൽ നഷ്ടമായി

തിരുവനന്തപുരം: അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. തിരുവനന്തപുരത്താണ് ഷണ്ടിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി.എൻജിനും ബോഗിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയിൽപ്പെട്ടത്. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.

ഷഹനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഇന്ന് മകളുടെ ജന്മദിനമാണ്.. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു

കോഴിക്കോട്: മരിച്ച നിലയില്‍ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. ഭര്‍ത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും...

നടി ഷഹന തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോഡ് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന്...

‘കാൻഡിൽ ലൈറ്റ്’ ഡിന്നര്‍ എന്ന് പറയുന്നപോലെ മഹാരാജാസിൽ ‘കാൻഡിൽ ലൈറ്റ്’ പരീക്ഷ .. മാറ്റിവെച്ച പരീക്ഷ വീണ്ടും ഇരുട്ടിൽ

കൊച്ചി: മൊബൈൽ വെളിച്ചത്തിൽ വിദ്യാർഥികളെക്കൊണ്ട് പരീക്ഷയെഴുതിച്ച് വിവാദമായ മഹാരാജാസ് കോളേജിൽ വ്യാഴാഴ്ച നടന്നത് മെഴുകുതിരിവെളിച്ചത്തിലെ പരീക്ഷ. കോളേജിലെ രണ്ടാംവർഷ ബിരുദ-ബിരുദാനന്തരബിരുദ പരീക്ഷയാണ് വൈദ്യുതി നിലച്ചതിനെത്തുടർന്ന് മെഴുകുതിരികൾ എരിയും വെളിച്ചത്തിൽ നടത്തിയത്. വൈദ്യുതി മുടങ്ങി ഇരുട്ടായതോടെയാണ് കോളേജ് അധികൃതർ കുട്ടികൾക്ക് ‘കാൻഡിൽ ലൈറ്റ് എക്സാ’മിന് അവസരമൊരുക്കിയത്....

റിഫയുടെ മരണം: ഭർത്തൃവീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു, മെഹ്നാസിന് നോട്ടീസ്

കാക്കൂർ: യുട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കാസർകോട്ടുള്ള വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരേ റിഫയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. മെഹ്നാസിനെതിരേ നിലവിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരേയും ചോദ്യംചെയ്തിട്ടില്ല. പോലീസിനുമുമ്പിൽ ഹാജരാകാൻ...

വേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകരം, കേസെടുക്കണം; സമസ്തയ്ക്കെതിരേ രൂക്ഷവിമർശനവുമായി ഗവർണർ

തിരുവനന്തപുരം: വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ വേദിയിൽ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യ കൽപ്പിക്കുന്ന കേരളീയ...
Advertismentspot_img

Most Popular

G-8R01BE49R7