Tag: kerala

നടിയെ ആക്രമിച്ച കേസിലെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ െ്രെകംബ്രാഞ്ച് മേധാവിയായ ഷേഖ് ദര്‍വേസ് സാഹേബിനാണ് ചുമതലയെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. നടിയെ ആക്രമിച്ച കേസിന്റെ...

‘ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് ശ്രമങ്ങള്‍ നടത്തി’ തെളിവുകള്‍ കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്ത് കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാനായി ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍. ഇക്കാര്യം ദിലീപിന്റെ വിവോ ഫോണിലെ വോയിസ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ തെളിവായി വോയിസ് സന്ദേശവും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു....

ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നു. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദങ്ങളുടെ സംക്ഷിപ്ത രൂപം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസിലെ...

മഴ കുറയാൻ സാധ്യത…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.. എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 12 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. എറണാകുളം,...

നാട്ടുവൈദ്യന്റെ കൊലപാതകം; ഷൈബിന്റെ ഭാര്യ മുൻകൂർ ജാമ്യം തേടി

കൊച്ചി: കർണ്ണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്നയും ജീവനക്കാരനായ മുൻ എ.എസ്.ഐ.സുന്ദരനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് സി.ജയചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി. നിലമ്പൂർ പോലീസ് തന്നെ ഇതിനോടകം...

അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്. തിക്കും...

‘റിഫയുടേത് ആത്മഹത്യയെങ്കില്‍ കാരണമറിയണം; തെറ്റ് ചെയ്തില്ലെങ്കില്‍ മെഹ്നാസ് എന്തിന് ഒളിവില്‍ പോയി’

കോഴിക്കോട്: റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം. ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ട്കൂടി വരാനുണ്ട്....

സ്ത്രീധന പീഡനം, ആത്മഹത്യ; വിസ്മയ കേസിൽ വിധി 23-ന്

കൊല്ലം: വിസ്മയ കേസിൽ മേയ് 23-ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021...
Advertismentspot_img

Most Popular

G-8R01BE49R7