Tag: heavy rain

ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത്...

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിക്കുന്നു

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിക്കുന്നു ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ ഉയർന്ന ജല വിതാനം (Upper Rule Level)166.80 മീറ്റർ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം...

മഴ കുറയുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്ന് റിപ്പോർട്ട്

മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയിലെ...

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും മഴ കനത്തു

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും മഴ കനത്തു രാത്രിയോടെ വടക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അതീവശ്രദ്ധ വേണം . കാസർകോട് , കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയാണ്. മധ്യകേരളത്തിലും ,തെക്കൻ...

മഴ: ജില്ലകളില്‍ സ്പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം; അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം...

യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് മുങ്ങി

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന്...

ബുറെവി’ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ മാറ്റം

ബുറെവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം. നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്നാട്...

കനത്ത മഴ: ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആലപ്പുഴ നഗരത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിൽ മരംവീണു. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് വാളയാർ ഡാമിലെ...
Advertismentspot_img

Most Popular