Tag: #health

രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. 543 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേര്‍ ചികിത്സയിലാണ്. ഇതുവരെ...

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ,364 പേര്‍ക്ക ‌സമ്പര്‍ക്കത്തിലൂടെയാണ് രോഗം, മൊത്തം രോഗികള്‍ 11659 ആയി, ‌രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്....

കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് ;9 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെ, ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍...

വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് പുതിയ കോവിഡ് ലക്ഷണം

കോവിഡ് വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ ലിസ്റ്റിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്നത് വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് (rashes) ആണ്. പൊതുവായ ഫ്‌ലൂ ലക്ഷണങ്ങള്‍ക്കൊപ്പം കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്. ജാമ...

പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂലൈ 16) ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂര്‍ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേര്‍ക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.സൗദിയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. കൂടാതെ ജില്ലയില്‍ ഇന്ന് 72...

ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചു; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി

തൃശൂര്‍: ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചുവെന്നാരോപിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്കാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഇന്നലെ മാത്രം 32695 രോഗികള്‍, 24915 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 606 പേര്‍ കൂടി മരണമടഞ്ഞു. ഇതുവരെ 9,68,876 പേര്‍ രോഗബാധിതരായി. 24,915 പേര്‍ മരണമടഞ്ഞു. 3,31,146 പേര്‍ ചികിത്സയിലുണ്ട്. 6,12,815 പേര്‍...

എറണാകുളത്ത് 40 വെന്റിലേറ്ററിൽ കൂടി

എറണാകുളം: ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം...
Advertismentspot_img

Most Popular

G-8R01BE49R7