കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് റദ്ദാക്കിയ തീവണ്ടികളുടെ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാന്‍ ഇനിയും അവസരം. പ്രത്യേക സാഹചര്യത്തില്‍ പുറത്തിറങ്ങാനോ തുക തിരികെവാങ്ങാനോ പറ്റാത്തവര്‍ക്കാണ് റെയില്‍വേ സെപ്റ്റംബര്‍ 20 വരെ സമയം നല്‍കിയത്.
ഓഗസ്റ്റ് 15 മുതല്‍ റദ്ദാക്കിയ വണ്ടികളുടെ നിരക്ക് കൗണ്ടര്‍ വഴി ഓഗസ്റ്റ് 29 വരെ...
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം തേടി കേരളം കത്തയച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഉള്‍ക്കൊള്ളിക്കാവുന്ന തുകയാണിതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ...
കൊച്ചി: കേരളത്തില്‍ അനുഭവപ്പെട്ട പ്രളയദുരന്തം ഏവര്‍ക്കും ഒരു പാഠമായെന്ന വിലയിരുത്തല്‍ ഉയര്‍ന്നുവന്നിരുന്നു. പല കാര്യങ്ങളും മലയാളികള്‍ പഠിച്ചു. എങ്ങിനെ ഒരു ദുരന്തത്തെ അതിജീവിക്കണം എന്നതുള്‍പ്പടെ. ഇപ്പോഴിതാ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിരക്ഷാസേന പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ഇതു...
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ പ്രളയബാധിതര്‍ക്ക് വീണ്ടും സഹായഹസ്തവുമായി മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ താരം ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അറിയിച്ചു. ഇതിനെ ആരാധകര്‍...
തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമെന്നും ശാസ്ത്രീയ പഠനം നടത്താനായി സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിനോട് നിര്‍ദേശിച്ചതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഉയര്‍ന്ന അതേ അളവിലോ കൂടുതലോ വെള്ളം വറ്റുന്നു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം അറിയിച്ചയായി മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ...
തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവം വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോള്‍ പ്രളയം വരും. കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും....
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്ന് സുപ്രിംകോടതി. സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ദുരന്തം ഉണ്ടായശേഷം വിലപിച്ചിട്ടു കാര്യമില്ലെന്നും സുപ്രിംകോടതി പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നിരീക്ഷണം.
സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തനിവാരണ നിയമത്തിന്റേയും...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ധനസഹായം വിതരണം ചെയ്യുന്നത് വൈകുന്നുവെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.
അതേസമയം പ്രളയത്തില്‍ പൈതൃകഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എന്‍ജിനീയര്‍...