Tag: flood

ഇത് വേറെ സ്‌റ്റൈല്‍ …! നാവികസേനാംഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍

കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകാശനം. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്....

പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ 28 ട്രെയ്‌നുകള്‍ ഇവയാണ്…

കൊച്ചി: പ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: - 22114 കൊച്ചുവേളി – -ലോകമാന്യതിലക് എക്‌സ്പ്രസ് -...

വീണ്ടും അത് സംഭവിച്ചു;19 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നാവികസേന എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനമിറങ്ങി; ( വീഡിയോ കാണാം) ആദ്യമെത്തിയത് എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ കാഴ്ചയായി കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമതാവളത്തില്‍ വീണ്ടും യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ്...

രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും; എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ വൈകീട്ട് സര്‍വ്വകക്ഷിയോഗം...

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്…

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകീട്ടോടെ സാധാരണ നിലയിലാകും. കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. എറണാകുളം -കോട്ടയം റൂട്ടില്‍...

ദുരിത ബാധിതര്‍ക്കായുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറി നല്‍കാതെ ബാര്‍ അസോസിയേഷന്‍; കലക്റ്റര്‍ അനുപമ പൂട്ട് പൊളിച്ച് മുറി ഏറ്റെടുത്തു

തൃശൂര്‍: കേരളം പ്രളയക്കെടുതിയെ അതിജീവിച്ച് വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമെയ് മറന്ന് കേരളം ഒന്നാകുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവിടെയും ഉണ്ടാകും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്ന ചിലര്‍. ഇത്തരമൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട ്‌ചെയ്യപ്പെടുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ തൃശൂര്‍ ബാര്‍ അസോസിയേഷന്‍...

വെണ്ടയ്ക്ക കിലോയ്ക്ക് 150 രൂപ; പച്ചമുളകിന് 400; കൊള്ള നടത്തിയ കട അടപ്പിച്ചു; സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക്

കൊച്ചി: കേരളം പ്രളയക്കെടുതിയെ അതിജീവിച്ചു വരുന്നതിനിടെ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് പണി കിട്ടി. എറണാകുളം ഇടപ്പള്ളിയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് അമിതവിലയീടാക്കിയ കടയടപ്പിച്ച് ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ ജനങ്ങളും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം വന്‍...

പ്രളയക്കെടുതി; ആലപ്പുഴ ജില്ലയില്‍ 22 വരെ മദ്യനിരോധനം

ആലപ്പുഴ: എറണാകുളത്തിന് പിന്നാലെ ആലുപ്പുഴ ജില്ലയിലും മദ്യ നിരോധനം. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ 22-08-2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ്...
Advertismentspot_img

Most Popular

G-8R01BE49R7