Tag: flood

കേരളത്തിന് നല്‍കാന്‍ പണമില്ലാതെ വിഷമിച്ച് ആരാധകന്‍, ഞെട്ടിച്ച് സുശാന്ത് സിങ്

മുംബൈ: പ്രളയം കേരളത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തിന്റെ ആഴം അളക്കാനാകാത്തതാണ്. അതില്‍ നിന്നും കരകയറാന്‍ എത്ര നാളെടുക്കുമെന്ന് നിശ്ചയമില്ല. പലര്‍ക്കും വീടും ഉപജീവന മാര്‍ഗ്ഗവും നഷ്ടമായി. എന്നാല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഓരോ മനുഷ്യനും നാടിനെ പുനര്‍ നിര്‍മ്മിക്കാനായി കൈ കോര്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയും വിദേശ രാജ്യങ്ങളുടേയും...

‘തീരുന്നില്ല ദുരന്തങ്ങള്‍ ‘, യുഎന്‍ സഹായം തള്ളിയ കേന്ദ്രതീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്

കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 26 മുതല്‍ സര്‍വീസ് ആരംഭിക്കും; വെള്ളം പൂര്‍ണ്ണമായി നീങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍...

പ്രളയബാധിതരുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച ആളുകളുടെ എം.ടി.എം വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. എടിഎം കാര്‍ഡ് ബ്ലോക്ക് ആയെന്നും എസ്.ബി.ഐയില്‍ നിന്നാണെന്നും വിളിച്ചറിയിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടര്‍ന്ന് എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയും. വിവരങ്ങള്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഇവര്‍ വ്യക്തമാക്കും. എടിഎം ബ്ലോക്ക് ആയെന്ന്...

റെയില്‍വെ ലൈനില്‍ പുനരുദ്ധാരണം; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: മഴക്കെടുതിയില്‍ താറുമാറായ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ ഓടേണ്ട ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ്(16305) കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് (16306) നാഗര്‍കോവില്‍-മാംഗലൂര്‍ എക്സ്പ്രസ് (16606) കണ്ണൂര്‍-തിരുവനന്തപുരം...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം, പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

‘എവനോ ഒരു ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു, ഇത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി’;സത്യാവസ്ഥ വെളിപ്പെടുത്തി മല്ലികാ സുകുമാരന്‍

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോഴും ട്രോളന്‍മാര്‍ അടങ്ങിയിരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുന്യൂനപക്ഷം ഇതിന് പിന്നാലെയാണ്. നടി മല്ലികാ സുകുമാരനും ഇതിന് ഇരയായിരിക്കുകയാണ്. വിട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പിലിരുത്തി രക്ഷപെടുത്തുന്നു എന്ന് പറഞ്ഞ് ചിത്രങ്ങളും ട്രോളുകളും പ്രചരിപ്പിച്ച് പലരും രംഗത്തെത്തി....

പിണറായിയെ അവഹേളച്ചയാളെ പിടികിട്ടി; മലയാളി തന്നെ…!

തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാളാണു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൈബര്‍...
Advertismentspot_img

Most Popular

G-8R01BE49R7