Tag: election

എസ്എഫ്‌ഐ കോട്ടയില്‍ കെ.എസ്.യു കൊടിനാട്ടിയതിന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സോഡാ കുപ്പികൊണ്ട് കുത്തി, പാട് മറയ്ക്കാന്‍ താടി വളര്‍ത്തി; പകരം വീട്ടാന്‍ രണ്ടും കല്‍പ്പിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്റെ പേര് ഉയര്‍ന്ന വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കൃത്യമായ ആസൂത്രണം, സംഘാടനം, നേതൃത്വ പാടവം എന്നിവകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണ തന്ത്രങ്ങള്‍.. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ...

ചോദിച്ചത് ഒരു രൂപ.., മണിക്കൂറുകള്‍ക്കകം കിട്ടിയത് 28 ലക്ഷം രൂപ..!!!

ബെഗുസാര: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബെഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുവരെ 28,37,972 രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക...

സിറ്റിങ് എംഎല്‍എമാരില്‍നിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന്...

മോഡിയുടെ പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ച് പെരുമാറ്റ ചട്ട ലംഘനമുണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. തൃണമുല്‍ കോണഗ്രസിന്റെയും സിപിഎമ്മിന്റെയും പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ബഹിരാകാശ രംഗത്തെ കുതിച്ചു ചാട്ടമായ ഓപ്പറേഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ...

പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിനിടെയാണ് ബാലകൃഷ്ണ പിള്ള കുഴഞ്ഞു വീണത്. അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മത്സരിക്കാന്‍ തയാറെന്ന് പ്രിയങ്കാ ഗാന്ധി

ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മത്സരരംഗത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ..? തീരുമാനം ഇന്ന്

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കര്‍ണാടകത്തിലോ രാഹുല്‍ മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ പരിഗണനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും...

മണ്ഡലം കണ്‍വെന്‍ഷനുകളില്‍ ആവേശത്തിരയിളക്കം; കോട്ടയത്തിന്റെ ഹൃദയമറിഞ്ഞ് ചാഴിക്കാടന്റെ പ്രചാരണം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിന് കൊഴുപ്പേകി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി എംഎല്‍എ തന്നെ നേരിട്ടെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ചൂടേറിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം ഉമ്മന്‍ചാണ്ടി സമയം ചിലവഴിക്കുന്നത്....
Advertismentspot_img

Most Popular

G-8R01BE49R7