Tag: education

ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. എന്നാല്‍ പൊതുഗതാഗതം തുടങ്ങുന്നതില്‍ തീരുമാനമാകാതെ 21 മുതല്‍ പരീക്ഷാ ഷെഡ്യൂള്‍...

അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍; സംഭവിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധരുടെ മുന്നിറിയിപ്പ്

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്ലാതെ രോഗം പകരുന്ന ഒരു സാഹചര്യം ഉള്ളതിനാലാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട്വച്ചത്. എന്നാല്‍, അധ്യയന...

സർക്കാർ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും അടുത്ത അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മെയ് 18-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നേടാം....

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ; ഒരുക്കങ്ങള്‍ ഇന്ന് ആരംഭിക്കും

കൊച്ചി : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കം ഇന്ന് ആരംഭിക്കും. ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം. എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്‌ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍...

സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനവുമായി ടോട്ടം റിസോഴ്സ് സെന്റര്‍

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക പരിശീലനം തിരുവനന്തപുരം:  കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടോട്ടം റിസോഴ്സ് സെന്റര്‍ നല്‍കുന്ന   സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് 'സ്റ്റെപ്പ്'(സ്റ്റുഡന്റ് ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് എംപവേര്‍മെന്റ് പ്രോഗ്രാം)മെയ് ഏഴ് മുതല്‍.   പോണ്ടിച്ചേരി യൂണിവേഴ്സിറ്റി,...

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ, ചുരുക്കാനോ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആശങ്ക വേണ്ട, ബാക്കിയുള്ള ദിവസങ്ങള്‍ ശാസ്ത്രീയമായി പുന:ക്രമീകരിച്ചുകൊണ്ട് കുട്ടികളുടെ എല്ലാ അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് പരീക്ഷ നടത്തുമെന്നും...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ നടത്തും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷാ ഭവന്‍. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ പരീക്ഷയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തല്‍. സംവിധാനം...

അവധി കണക്കാക്കിയില്ല; ദേവസ്വം ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ശമ്പള വിതരണം എങ്ങനെയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ...
Advertismentspot_img

Most Popular

G-8R01BE49R7