പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍...ഹൈസ്പീഡ് നെറ്റുമായി കമ്പിനികള്‍. ജൂണ്‍ ഒന്നിന് തന്നെ കോളജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങിയിരുന്നു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളില്‍ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങള്‍ക്കായി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് ട്രയൽ രണ്ടാഴ്ചയായി ദീർഘിപ്പിച്ചത്. ട്രയലിനിടെ അപകാതകൾ പരിഹരിക്കും. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.
ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി...
കല്‍പറ്റ : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി. ഡിജിറ്റല്‍ സാമഗ്രികള്‍ എത്തിച്ചുകൊടുക്കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്തയച്ചു.
വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുന്നത് വന്‍...
ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ ഡോ. ഷിംന അസീസും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്, ടീച്ചറും. എന്ന്...
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).
ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍ 220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരും. 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍...
തിരുവനന്തപുരം: ഈ ദുര്‍ഘട ഘട്ടത്തില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ നല്‍കൂ എന്നും ചില സ്‌കൂള്‍ പറയുന്നുണ്ട്.
ഇത് ഒരു...
തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ കര്‍ശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കി. വിദ്യാര്‍ഥകള്‍ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന...