Tag: Covid

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്രാസ് മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിക്കുകയും രോഗമുക്തി...

ഗുരുവായൂരില്‍ നാളെമുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: ഗുരുവായൂരില്‍ നാളെമുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍...

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ ഉള്ള ജില്ലകള്‍…

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക്...

കോവിഡിനേക്കാള്‍ ദുരിതം ലോക്ക്ഡൗണ്‍ ആണെന്ന് ഹൈക്കോടതി

കോവിഡ് 19 നേക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്നും അവ പരിഗണിക്കുന്നത് സമയനഷ്ടം മാത്രമെ ഉണ്ടാക്കൂവെന്നും അഭിപ്രായപ്പെട്ട കോടതി...

കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി. Follo us: pathram online latest news

തൃശൂരില്‍ അപകടകരമായ സാഹചര്യം ഇല്ല; രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി

തൃശ്ശൂര്‍: ജില്ലയില്‍ അപകടകരമായ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം...

സെപ്റ്റംബര്‍ കഴിഞ്ഞാലും രോഗികളുടെ എണ്ണം കൂടുതലായിരിക്കും; 80 വെന്റിലേറ്ററുകള്‍, 1.75ലക്ഷം പിപിഇ കിറ്റുകള്‍, 25 ലക്ഷം മാസ്‌കുകള്‍ വാങ്ങി സര്‍ക്കാര്‍

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍കണ്ട് സര്‍ക്കാര്‍ 80 വെന്റിലേറ്ററുകള്‍ വാങ്ങി. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴിയാണ് ജര്‍മന്‍ കമ്പനിയുടെ വെന്റിലേറ്ററുകള്‍ വാങ്ങിയത്. കോവിഡ് ആശുപത്രികള്‍ക്ക് ഇത് വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബര്‍ മാസം കഴിഞ്ഞാലും ഉയര്‍ന്നു...

ബന്ധുവിന്റെ മൃതദേഹത്തിന് പകരം കിട്ടിയത് കോവിഡ് ബാധിതന്റെ മൃതദേഹം

മരണപ്പെട്ട ബന്ധുവിന്റെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍നിന്ന് കുടുംബത്തിന് ലഭിച്ചത് കൊവിഡ് ബാധിതന്റെ മൃതദേഹം. മൃതദേഹം മാറിയത് അറിയാതിരുന്നതുകൊണ്ട് കൊവിഡ് പ്രോട്ടോകോളൊന്നും ഇല്ലാതെ ഇവര്‍ മൃതദേഹം സംസ്‌കരിച്ചു. ഗാന്ധി ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് 48 കാരന്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് പകരം നല്‍കിയത്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51