Tag: Covid

കോവിഡില്‍ നിന്ന് രക്ഷപെടണമെങ്കില്‍ മോദി ജിയുടെ സഹായം തേടൂ; അഫ്രീദിയുടെ പോസ്റ്റിന് കേന്ദ്രമന്ത്രിയുടെ കമന്റ്

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഈ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 'കോവിഡ് 19ല്‍നിന്ന് താങ്കള്‍ക്ക് രക്ഷപ്പെടണോ? മോദി...

രാജ്യത്തു കോവിഡ് കുതിക്കുന്നു; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ...

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുല്‍ സലാമിന്റെ മകന്‍ സാബിര്‍ അബ്ദുല്‍ സലാം (22) സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുബു...

മകളും മരുമകനും കാരണം വീട്ടില്‍ കയറാനാവാതെ എംഎല്‍എ മാത്യു ടി തോമസ്

സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയിലാണ് തിരുവല്ല എംഎല്‍എ മാത്യു ടി. തോമസ്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കല്‍ പോയി നിന്നാല്‍ ഭാര്യയെ ഒന്നു കാണാമെന്നതാണ്. കാര്യം ഇത്രേയുള്ളൂ, മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവില്‍ നിന്ന് എത്തിയിട്ടുണ്ട്. എംഎല്‍എയുടെ...

മഹാരാഷ്ട്രയില്‍ കോവിഡ് കാര്‍ന്നു തിന്നുന്നത് കൂടുതലും 31നും 40 നും ഇടയില്‍ പ്രായമുള്ളവരെയെന്ന് സര്‍ക്കാര്‍ കണക്ക്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ പ്രായപരിധി 31നും 40 നും ഇടയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള...

ഈ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇനി കോവിഡ് ടെസ്റ്റിന് വിധേയമാക്കും

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ പുതിയ രണ്ട് രോഗലക്ഷണങ്ങള്‍ കൂടി. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്. ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേര്‍ത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം...

പത്ത് ദിവസത്തിനിടെ ഒരു ആശുപത്രിയിലെ 90 ഓളം ഡോക്റ്റര്‍മാര്‍ക്ക് കോവിഡ് ബാധ; ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയം

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈയിലെ കോവിഡ് ബാധിതരുടെ...

തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂ; ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായി; അംഗീകരിക്കാന്‍ കേന്ദ്രം തയാറാകണം; വിദഗ്ധര്‍ പറയുന്നു

80 ദിവസത്തെ ലോക്ഡൗണ്‍ പിന്നിടുമ്പോള്‍ രാജ്യത്ത് മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകളും 8,500 മരണവും. മഹാരാഷ്ട്രയില്‍ രോഗികളുടെയെണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന...
Advertismentspot_img

Most Popular

G-8R01BE49R7