Tag: Covid

വീണ്ടും മരണം; കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍(48) ആണ് മരിച്ചത്. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. അബ്ദുല്‍ കബീറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും. Get Covid Upadates: fOLLOW PATHRAM ONLINE

എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ്; കുട്ടികള്‍ക്കടക്കം കുത്തിവയ്‌പ്പെടുത്തു

എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികള്‍ക്കുള്‍പ്പെടെ കുത്തിവയ്പ്പ് നടത്തിയ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നീലീശ്വരത്തുള്ള നഴ്‌സിന്റെ വീട്ടുകാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം, നഴ്‌സിന് രോഗം...

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നൊവാക് ജോക്കോവിച്ചുമായി പ്രദര്‍ശന മത്സരം കളിച്ച ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്, ഗ്രിഗര്‍ ദിമിേ്രതാവ്, വിക്ടര്‍ ട്രോയികി എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥീരീകരിച്ചത്. ജോക്കോവിച്...

തിരുവനന്തപുരത്ത് 10 ദിവസത്തേക്ക് കര്‍ശന നിയന്ത്രണം ; കടകള്‍ തുറക്കുന്നതിന് നിബന്ധനകള്‍..

രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാവൂ. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ ആണ് കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്....

എംഎംആര്‍ വ്ക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കും ,പുതിയ പഠനം

ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്ന് കൊറോണ വൈറസ് മുന്നേറുമ്പോള്‍ സാധ്യമായ മരുന്നുകളെല്ലാം അതിനെതിരെ പയറ്റി നോക്കുകയാണ് ശാസ്ത്രലോകം. എച്ച്ഐവി മരുന്നും പോളിയോ വാക്സിനും മലേറിയയ്ക്കുള്ള മരുന്നുമൊക്കെ ഇത്തരത്തില്‍ കോവിഡിനെതിരെ ഫലപ്രദമാണോ എന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. ഇതിനിടെ, എംഎംആര്‍ (മീസില്‍സ്, മംസ്, റൂബെല്ല) വാക്സിന്‍ കടുത്ത...

കോവിഡിന് മരുന്നുമായി പതഞ്ജലി; മൂന്ന് ദിവസംകൊണ്ട് 69 ശതമാനം രോഗികള്‍ക്ക് ഭേദമായെന്ന് രാംദേവ്

ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞര്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ കോവിഡിനുള്ള ആയുര്‍വേദ മരുന്നുമായി പതഞ്ജലി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്ര ലോകത്തിന്‌ ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനി മരുന്നുണ്ടാക്കി കഴിഞ്ഞു. കൊറോണില്‍ എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്....

കോവിഡ് വന്നു പോകും, പേടിച്ച് ആരും മരണം ക്ഷണിച്ചുവരുത്തരുത്…കോവിഡ് കിടക്കയില്‍ നിന്നും രോഗിയുടെ കുറിപ്പ്

ഇതെഴുതുമ്പോള്‍ ഞാന്‍ കോവിഡ് രോഗിയാണ്. എന്റെ ദുബായ് ഓഫിസില്‍ ഏറെക്കുറെ എല്ലാവരും രോഗബാധിതരാണ്. അല്ലാത്തവര്‍ ഓരോരുത്തരായി രോഗബാധിതരായിക്കൊണ്ടിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോള്‍, കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജൂണ്‍ 13ന് ഞാനും ഒന്നു പരിശോധിപ്പിച്ചു. ഫലം വന്നു കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം...

പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട ! കണ്ണുനീരില്‍ കൂടിയും കോവിഡ് പകരാം..

പൊതുസ്ഥലത്തുള്ള ഹസ്തദാനവും കെട്ടിപിടുത്തവും ഒത്തുചേരലും മാത്രമല്ല, പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട. സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ ഇനി ആരെങ്കിലും കരയാന്‍ വന്നാല്‍തന്നെ കണ്ണീരു തുടച്ച് ആശ്വസിപ്പിക്കാനും പോവണ്ട. കാരണം കണ്ണുനീരില്‍ കൂടിയും കോവിഡ്-19 പകരാമെന്ന്് ബംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പുതിയ...
Advertismentspot_img

Most Popular

G-8R01BE49R7