ന്യൂയോര്‍ക്ക് : കൊറോണ ബാധിച്ച് യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു...
കൊറോണയ്‌ക്കെതിരെ കടത്തു പോരാട്ടമാണ് ലോകരാജ്യങ്ങള്‍ നടത്തിവരുന്നത്. അതിനിടയില്‍ കൊറോണയെ വിറ്റ് കാശാക്കിയിരിക്കുകയാണ് ഒരു ബേക്കറി ഉടമ. ദിവസവും കൊറോണയെ കുറിച്ചുള്ള നൂറ് കണക്കിന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഒപ്പം വ്യത്യസ്ത ബോധവത്കരണങ്ങളും.
ഇതിനിടെ, കൊല്‍ക്കത്തയിലുള്ള ഒരു മധുരപലഹാര കട ഈ കൊറോണക്കാലത്തെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ്. 'കൊറോണ...
ഗവാസ്‌ക്കറുടെ രഹസ്യ സംഭാവന പരസ്യമാക്കി...കൊറോണ വൈറസ്സിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും സംഭാവന നല്‍കിയും മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും രംഗത്ത്. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്‌കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ്...
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു യാതൊരു തീരുമാനവും ഇതേവരെ എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ അരുതെന്നും ആരോഗ്യമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
അതേസമയം, മേഖല കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം (ക്ലസ്റ്റര്‍ ലെവല്‍ കന്റൈന്‍മെന്റ്) പത്തനംതിട്ട അടക്കം...
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാരിന്റെ കര്‍മസമിതിയുടെ റിപ്പോര്‍ട്ടില്‍. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളുമാണ് അടിസ്ഥാന മാനദണ്ഡം. രോഗവ്യാപനം കൂടിയാല്‍ ഉടന്‍ നിയന്ത്രണം കടുപ്പിക്കണമെന്നു ജനങ്ങളെ...
ന്യൂഡല്‍ഹി: കൊറോണ വ്യാപന ഭീതിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര...