Tag: Corona

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതു പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍

കൊറോണ പ്രതിരോധത്തിനുള്ള മരുന്നിനായി ആവശ്യക്കാര്‍ കൂടുന്നു. കൊറോണ പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്ന മലേറിയയ്‌ക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്റ. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍...

കോവിഡ്: ഇന്ത്യയിലെ 40 കേടി ജനങ്ങളെ ദരിദ്രരാക്കും

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വന്‍ ആഘാതമായിരിക്കും ഏല്‍പ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിരിക്കും കൊവിഡ് വ്യാപനവും അന്തരഫലങ്ങളും ഉണ്ടാക്കുകയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി...

ഐസോലേഷന്‍ വാര്‍ഡില്‍ മദ്യപാനം; പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കോവിഡ് 19 ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ താത്കാലികമായി തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് സംഭവം. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍...

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; കാസര്‍ഗോഡിന് ആശ്വാസം

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീന്‍...

നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍; ലേഖനം തിരുത്തില്ല

കൊറോണയെ അടിസ്ഥാനപ്പെടുത്തി നടന്‍ ശ്രീനിവാസന്‍ എഴുതിയ ലേഖനത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡിന് വൈറ്റമിന്‍ സി പ്രതിവിധിയാണെന്നുള്ള തരത്തിലായിരുന്നു ശ്രീനിവാസന്റെ കുറിപ്പ്. 'പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇത് എതിര്‍ക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്നുമാണ്' ശ്രീനിവാസന്‍ ലേഖനത്തില്‍...

ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; അന്തിമ തീരുമാനം ശനിയാഴ്ച…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ തുടരുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷം അന്തിമ...

കൊറോണ: ലോകസൗഖ്യത്തിനായി ഗാനമാലപിച്ച് മലയാളി ഗായകര്‍…

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകര്‍. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹന്‍, ശ്വേത മോഹന്‍, ഗായകരായ അഫ്‌സല്‍, വിധു പ്രതാപ് തുടങ്ങി 23 ഗായകര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ഗാനം...

വയനാട്ടിലേയ്ക്ക് സ്മൃതി ഇറാനിയും അമേഠിയിലേയ്ക്ക് രാഹുല്‍ ഗാന്ധിയും ഭക്ഷ്യധാന്യങ്ങളെത്തിച്ചു

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭക്ഷ്യധാന്യങ്ങളെത്തിച്ചു. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, എങ്കിലും താന്‍ മൂന്നുവട്ടം എം.പി.യായ ഇവിടേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ്...
Advertismentspot_img

Most Popular

G-8R01BE49R7