Tag: Corona

നിരീക്ഷണത്തിനിടെ വീട് ആക്രമിച്ചു; അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധിച്ച് പെണ്‍കുട്ടി നിരാഹാരത്തില്‍

പത്തനംതിട്ട: നിരീക്ഷണത്തിലിരിക്കെ ആക്രമണത്തിനിരയായ പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിരീക്ഷണത്തില്‍ തുടരവേയാണ് പെണ്‍കുട്ടി വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി...

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍..? കാസര്‍ഗോഡ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് നാല് ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കാസര്‍ഗോട്ടെ നാല് ഇടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഈ പ്രദേശങ്ങളിലെ ഓരോ മേഖലകള്‍ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികള്‍ക്ക് പൊലീസുകാര്‍ തന്നെ വീട്ടില്‍ സാധനങ്ങള്‍ എത്തിച്ച്...

കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!

കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല....

കൊറോണ ആഘാതം: രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയാറെന്ന് രഘുറാം രാജന്‍

കൊവിഡ് മൂലം ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന സൂചന നല്‍കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ലോക്ക്ഡൗണിനു ശേഷം വ്യോമഗതാഗത മേഖലയും ബാങ്കിങ് മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണിത്. എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്റെ...

രാജ്യത്ത് കൊറോണ അതിവേഗം വ്യാപിക്കുന്ന 5 സംസ്ഥാനങ്ങള്‍ ഇവയാണ്…

രാജ്യത്ത് പൊതുവേ കൊറോണ വൈറസ് വ്യാപന നിരക്ക് കുറവാണെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ അതിവേഗ രോഗ വ്യാപനം ഉണ്ടെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ...

ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു

ഏപ്രില്‍ 14 ന് ശേഷം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുള്‍പ്പെടെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ്...

അനൗണ്‍സ്‌മെന്റ് ആണ് പണി പറ്റിച്ചത്…!!! അതിഥി തൊഴിലാളികള്‍ ഒന്നടങ്കം പുറത്തിറങ്ങി…

ലോക്ഡൗണിനു ശേഷം നാട്ടിലേക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതിഥി തൊഴിലാളികളില്‍ സീറ്റ് ഉറപ്പായവര്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്ന പൊലീസ് അനൗണ്‍സ്‌മെന്റ് കേട്ട തൊഴിലാളികള്‍ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങി. പത്തനംതിട്ട നഗരത്തിന്റെ പല ഭാഗത്തും അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കറങ്ങുന്നതു കണ്ട്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 26നാണ് മഹറൂഫിന് പനി...
Advertismentspot_img

Most Popular

G-8R01BE49R7