തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. ഇന്ന് നല്ല ദിവസമേ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കണ്ണൂരില്‍ രണ്ടുപേര്‍ക്കും...
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു. കളക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സയുക്ത യോഗം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും ഇയാള്‍ യാത്ര നടത്തിയതും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകിയതുമെല്ലാമാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലെ പ്രതിസന്ധി.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്,...
തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്.
കേരളത്തിന്റെ...
കൊച്ചി: പെതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് തീരുമാനം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം പുനരാരംഭിക്കും.
അഴിമതിക്കേസില്‍...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടേത് ഉൾപ്പടെ ഏറ്റവും ഒടുവിൽ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്.ഇതോടെ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു.
ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3,...
കാക്കക്കാട് : വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം.
നിരീക്ഷണത്തിൽ കഴിയുന്നവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുകയാണ്...
സംസ്ഥാനത്ത് ഇന്നു 19 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1...