കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10 സീറ്റ് ഇടതു മുന്നണിക്ക് അധികം ലഭിക്കുമെന്നു കണക്കുകള്‍. പ്രമുഖ മാധ്യമം മനോരമ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലത്തിലും...
തിരുവനന്തപുരം: വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. വാർഡ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുനിസിപ്പാലിറ്റികളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചതെന്നാണ് ഇതുവരെയുള്ള ഫലങ്ങൾ നൽകുന്ന സൂചന.
2015നെ അപേക്ഷിച്ച് ഇരട്ടിയിലധികം വാർഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ...
കൊച്ചി : തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നിലനിര്‍ത്തുന്നു. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് യു.ഡി.എഫിനാണ് ലീഡ്. 86 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് 34, യു.ഡി.എഫ്46, ബി.ജെ.പി2 എന്നിങ്ങനെയാണ് കക്ഷിനില. 14 ജില്ലാപഞ്ചായത്തുകളില്‍...
തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.
യുഡിഎഫ് സ്ഥാനാർഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.
നിലവിൽ...
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. ഇതാദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി വി.കെ ഷൈജുവാണ് ചരിത്ര വിജയം നേടിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. 136 വോട്ടുകൾക്കായിരുന്നു വിജയം.
കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ്-വെൽഫെയർ സഖ്യം വിജയിക്കുന്ന കാഴ്ചയും...