Category: BREAKING NEWS

ദിലീപിന് വീണ്ടും തിരിച്ചടി; ആവശ്യം കോടതി തള്ളി; വിചാരണ ഉടന്‍ ആരംഭിക്കും; ദൃശ്യങ്ങള്‍ നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച നടന്‍ ദിലീപിന് തിരിച്ചടി. വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബുധനാഴ്ച കേസിലെ വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍...

ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്നു നിയമോപദേശം, വിമതപക്ഷത്തിന്റെ നീക്കം വിജയത്തിലേക്ക്

കൊച്ചി: അതിരുപത ഭൂമി കുംഭകോണത്തില്‍ കര്‍ദ്ദിനാളിനെതിരെ പോലീസ് ഇന്ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ (ഡി.ജി.പി)പോലീസിന് കൈമാറി. കേസെടുത്ത് അന്വേഷണത്തിന്...

നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍; കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്

ബംഗളൂരു: അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്. നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍, ഇനിയും അവരെ വഞ്ചിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അധികാരങ്ങള്‍ നഷ്ടമായേക്കുമെന്ന് പ്രകാശ് രാജ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ചലച്ചിത്രതാരം കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. പൊള്ളിയ കാല്‍പാദങ്ങളും...

ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രം; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി പറഞ്ഞു. നേരത്തെ തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ്...

വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കില്ല… കര്‍ഷക മഹാപ്രക്ഷോഭം ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും, വിദ്യാര്‍ഥികള്‍ക്കായി രാത്രിയും മാര്‍ച്ച് ചെയ്തു കര്‍ഷകര്‍

മുംബൈ: കര്‍ഷക മഹാപ്രക്ഷോഭം ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു. പകല്‍ മുഴുവന്‍ നടന്നതിനു പിന്നാലെ കിസാന്‍ സഭയുടെ...

കൊരങ്ങിണി വനത്തിലെ തീപിടിത്തം: എട്ടു പേര്‍ വെന്തുമരിച്ചു, 15 പേര്‍ക്കു ഗുരുതര പൊള്ളല്‍, കാണാതായവരില്‍ മലയാളികളും

തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 25 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഒമ്പതുപേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം...

ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍: രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി. തമിഴ്‌നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തി വിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര...

വി. മുരളീധരന് രാജ്യസഭാ സീറ്റ്; വെള്ളാപ്പള്ളിയെ തള്ളി ബിജെപി; തുഷാറിന് സീറ്റില്ല

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറങ്ങിയതോടെയാണ് ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി മുരളീധരന് സീറ്റു നല്‍കിയ കാര്യം വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ രാജ്യസഭയിലേക്കു മല്‍സരിക്കുക....

Most Popular