Category: BREAKING NEWS

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരും പ്രതി; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു..

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ...

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.5

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്!സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളില്‍ പതിവുപോലെ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടി. പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍...

പ്രശസ്ത ഭൗതിക ശാസ്ത്രഞ്ജന്‍ ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു

ടെക്‌സാസ്: ലോകപ്രശസ്ത ഭൗതിക ശാസ്ത്രഞ്ജന്‍ ഡോ. ഇ.സി.ജി സുദര്‍ശനന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഒന്‍പതു തവണ ഇദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ആ ബഹുമതി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പ്രകാശത്തെക്കാള്‍ വേഗത്തില്‍...

നാലിനല്ല; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിദിവസം

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. സ്‌കൂളുകള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇതോടെ മാറ്റംവരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച...

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അട്ടിമറിക്കാന്‍ ശ്രമം; തടി രക്ഷിക്കാന്‍ പൊലീസ് പുതിയ കഥ മെനയുന്നു; സംഭവം ഏപ്രില്‍ 18ന് വൈകീട്ട് ആറുമണിയുടെ ഷോയ്ക്ക്

മലപ്പുറ: എടപ്പാളില്‍ തീയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നു സ്ഥാപിക്കാനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ രണ്ടുദിവസംമുന്‍പ് പോലീസിന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ പൊലീസിന്റെ ശ്രമം. ഇങ്ങനെ നിര്‍ബന്ധപൂര്‍വം പോലീസ് എഴുതിവാങ്ങുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതായ...

പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മല്‍ ജംക്ഷനില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നില്‍നിന്നു കുന്നുമ്മലിലേക്കു കയറുന്ന ഭാഗത്തെ വളവില്‍ ജീപ്പ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രാത്രി 9.45നാണ് സംഭവം. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന...

മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി പിണറായി; ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ല; ഫയര്‍ സര്‍വീസ് അസോസിയേഷനും കിട്ടി കൈനിറയെ

കോഴിക്കോട്: കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം 'ഏതോ ചിലരെ പുറത്താക്കിക്കളഞ്ഞു' എന്ന് ഒരു കൂട്ടര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും പിണറായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്...

Most Popular