Category: BREAKING NEWS

യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാം, പണവും സ്വത്തും തരാം; ബിജെപി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര...

ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവം; കെജ്രിവാളിനെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍...

വീണ്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഗവര്‍ണര്‍, കര്‍ണാടകയില്‍ ബിജെപി എംഎല്‍എ കെജെ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ വാജുഭായ് ബാല നിയമിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ്പാണ്ഡയെ മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം. ബൊപ്പയ്യ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന എംഎല്‍എയെ പ്രോടേം...

നാളെ വൈകീട്ട് അറിയാം കര്‍ണാടക ആരുഭരിക്കുമെന്ന്; നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അന്തിമ വിധി നാളെ അറിയാം. നാളെ വൈകീട്ട് നാലു മണിക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ച് നാളെ നിയമസഭയില്‍...

അധികാര കസേര ഉറയ്ക്കുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി യെദ്യൂരപ്പ!!! ഒറ്റയ്ക്ക് മന്ത്രിസഭാ യോഗവും നടത്തി

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി ബി.എസ് യെദ്യൂരപ്പ. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയത്. സിദ്ധരാമയ്യ സര്‍ക്കാരിനു കീഴില്‍ പബ്ലിക് വര്‍ക്സ് ഡിപാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. ലക്ഷ്മിനാരായണയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ്...

കുടിയേറ്റക്കാര്‍ മനുഷ്യരല്ല, മൃഗങ്ങള്‍… അവരെ രാജ്യത്ത് നിന്ന് പുറത്താക്കണം; വീണ്ടും വിവാദ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തരംതാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. 'ആളുകള്‍ രാജ്യത്തേക്ക്(അമേരിക്ക) വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന്...

ഒറ്റദിവസത്തെ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ, പരിഹാസവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്...

Most Popular