Category: BREAKING NEWS

ഇന്ധനവില വീണ്ടും കൂട്ടി പകല്‍ക്കൊള്ള!!! കേരളത്തില്‍ വില റെക്കോര്‍ഡില്‍

കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി. ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം...

എലിപ്പനി പടര്‍ന്നു പിടിക്കുന്നു! കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് എലിപ്പനി പടരുന്നു പിടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. മറ്റു ജില്ലകളിലും ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക 1000 ആയിരം കോടി കവിഞ്ഞു

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ എത്തിയിരിക്കുന്നത് 1027.03 കോടി രൂപയാണ്. ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്. യുപിഐ പോലുള്ള പണമിടപാടു വഴി...

ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രളയ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് ആണ് പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ്...

ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക….

തിരുവനന്തപുരം: പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലുള്ള സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി,...

നോട്ട് നിരോധനം വന്‍ വിജയം; വിശദീകരണവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നോട്ടുനിരോധനം വന്‍ വിജയമാണെന്ന് വാദിച്ച് വീണ്ടും ബിജെപി. നോട്ട് നിരോധനം വിജയമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു. നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ...

പ്രളയത്തില്‍ നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട എംഎല്‍എയ്ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ എംഎല്‍എയായ എല്‍ദോ എബ്രഹാമിനോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്ന എല്‍ദോയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ അതൃപ്തിയ്ക്ക്...

മഹാപ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്; സര്‍ക്കാരിന് വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കേരളത്തിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹര്‍ജിയായി പരിഗണിക്കുന്നത്. ഹര്‍ജി നാളെ കോടതി പഗിഗണിക്കും. ചാലക്കുടി സ്വദേശിയായ ജോസഫാണ് കത്ത് നല്‍കിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. 450 ഓളം...

Most Popular