Category: BREAKING NEWS

എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം:എംജി സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

സച്ചിനെതിരേ പരാതി നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തി

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...

കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്നാടിന്റെ വാദം. കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് കൊണ്ടല്ല....

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും; പകരം ചുമതല ആര്‍ക്കും നല്‍കിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി അമേരിക്കന്‍ യാത്ര റദ്ദാക്കിയത്. സെപ്റ്റംബര്‍...

കാസര്‍ഗോഡ് അമ്മയേയും മൂന്നു വയസുള്ള മകനെയും തട്ടിക്കൊണ്ടുപോയി!!!

കാസര്‍ഗോഡ്: ചിറ്റാരിക്കാലില്‍ അമ്മയെയും മൂന്നുവയസ് പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി. 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘം വീട്ടിലെത്തിയ വിവരം യുവതി, ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു....

മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം!!! വീണ്ടും മാധ്യമസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് യോഗി ആദിത്യനാഥ്

ലക്‌നൗ: യു.പിയില്‍ വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടന്നുകയറ്റം. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യു പിയിലെ ലളിത്പൂര്‍ ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്‌സ്ആപ്...

ഇന്ത്യന്‍ രൂപ നിലംപതിക്കുന്നു!!! നേരിടുന്നത് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിട്ടത്....

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തുമുതല്‍

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...

Most Popular