Category: BREAKING NEWS

സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് ഹാജാരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ...

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഓര്‍ഡിനനന്‍സുകള്‍ ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നതിനാണ് ശ്രമിച്ചത്. ഇതു പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ...

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മീഡിയാ വണ്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം...

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചന! കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം; കന്യാസ്ത്രീയെ തെറ്റുകാരിയാക്കാന്‍ നാല് പേജ് വാര്‍ത്താ കുറിപ്പുമായി ജലന്ധര്‍ രൂപത

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ബിഷപ്പിനും സഭയ്ക്കും എതിരേ ചിലര്‍ നടത്തുന്ന ഗൂഡാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിപ്പിനെയും ഇല്ലായ്മ ചെയ്യാനാണ് നീക്കമാണ് ഇതെന്നും ബിഷപ്പിനെതിരേ ആരോപണം തെളിയും വരെ മാധ്യമങ്ങള്‍ മിതത്വം വേണമെന്നും...

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഞങ്ങള്‍ തയ്യാറെന്ന് കാസര്‍ഗോഡ്

കാസര്‍ഗോഡ്: പ്രളയക്കെടുതിയില്‍ നിന്ന് ആലപ്പുഴ പൂര്‍ണമായും കരകയറാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കലോത്സവം...

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം അടുത്ത മാസം മുതല്‍ പിടിക്കും; സമ്മതമല്ലാത്തവര്‍ ഉടന്‍ അറിയിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ധനവകുപ്പ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കി. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും....

മുഖ്യമന്ത്രി 24 മടങ്ങി എത്തിയേക്കും; മന്ത്രിസഭ ഇന്നും ചേരില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയില്‍ ആയതിനാല്‍ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാല്‍, പ്രളയശേഷമുള്ള നവകേരള നിര്‍മിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം നീളും. അതേസമയം അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു...

ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു: രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട ബാങ്കുകളുടെ വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോര്‍ട്ടിലാണ് രാജന്‍ ഇക്കാര്യം...

Most Popular