Category: BREAKING NEWS

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക്; കൂട്ടിയ നികുതി കേന്ദ്രം കുറയ്ക്കട്ടെ എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനം കുറയ്ക്കാമെന്നും മന്ത്രി

ആലപ്പുഴ: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി തള്ളി. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കാന്‍...

നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നതു ശരിയല്ലെന്ന് ഹൈക്കോടതി; നല്‍കാത്തവരുടെ പേരു പരസ്യപ്പെടുത്തരുതെന്നും കോടതി

കൊച്ചി: സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നു നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നതു ശരിയല്ലെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം.വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശമ്പളം...

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യം വിറ്റഴിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ തന്നെ വിറ്റഴിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കി. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം നിലപാടു കടുപ്പിച്ചതോടെ ഇത്. പരിഗണനയിലുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളില്‍ ധൃതിയില്‍...

സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത; മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത. മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം നടക്കും അറബിക്കടലിന് തെക്ക്കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്....

രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി വിജയ്; ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി ഇളയ ദളപതി വിജയ്. പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്തു ചൂടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയ്ക്കു പിന്നാലെ സമാനമായ...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം; ചുഴലിക്കാറ്റിന് സാധ്യത; കനത്തജാഗ്രതാ നിര്‍ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട...

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന...

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ...

Most Popular