Category: BREAKING NEWS

പ്രചാരണം അവസാന ഘട്ടത്തില്‍; പ്രമുഖ നേതാക്കള്‍ കേരളത്തിലേക്ക്

കല്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിക്കാന്‍ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സ്രെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന...

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ടതായി പ്രിയങ്ക ചതുര്‍വേദി പരസ്യമായി പറഞ്ഞിട്ടില്ല....

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറത്ത് യെല്ലോ അലേര്‍ട്ട്; രാത്രിയില്‍ മലയോര യാത്ര ഒഴിവാക്കണമെന്നും മുന്നറയിപ്പ്

കൊച്ചി: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ...

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിക്കു മുന്‍പില്‍ വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുരക്ഷാവീഴ്ച. പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം തുടങ്ങാനിരിക്കെ തിരുവനന്തപുരം...

ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

മുംബൈ: തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെക്കും. നാമമാത്രമായ സര്‍വീസുകളെങ്കിലും നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് തുടര്‍ന്നാണിത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി...

ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി....

എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം: രാഹുല്‍

പത്തനംതിട്ട: എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും...

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; കേന്ദ്ര സര്‍ക്കാരിനും വഖവ് ബോര്‍ഡിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി...

Most Popular