Category: PRAVASI

സന്ദർശക വീസക്കാരും സ്ത്രീകളും കാരിയർമാർ; യുഎഇയിൽ നിന്നുള്ള സ്വർണക്കടത്തിന്റെ വഴികൾ ഇങ്ങനെ

സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്....

30 ന് സ്കൂൾ തുറക്കും; കോവിഡ് പരിശോധന നിർബന്ധം

അബുദാബി : യുഎഇയിൽ ഈ മാസം 30ന് സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ അബുദാബിയിലെയും അൽഐനിലെയും അധ്യാപകരുടെയും സ്കൂൾ ജീവക്കാരുടെയും കോവിഡ് പരിശോധന തുടങ്ങി. വിവിധ സ്കൂളു‍കൾക്ക് വ്യത്യസ്ത സമയം നൽകിയാണ് പരിശോധന നടന്നുവരുന്നത്. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധനയിൽ ഒറ്റ...

ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മനാമ: ബഹ്‌റൈനില്‍ ശനിയാഴ്ച രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാജിയത്തിലെ ഒരു ഗാരേജില്‍ ശനിയാഴ്ച രാവിലെ അബോധാവസ്ഥയില്‍ അഞ്ചു പേരെ കണ്ടെത്തിയതില്‍ രണ്ടു പേരാണ് മരിച്ചത്. തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകന്‍ റെജീബ് (39), വെളുമ്പത് സരസന്റെ മകന്‍ ജില്‍സു...

വീണ്ടും സഹായഹസ്തവുമായി എം.എ. യൂസഫലി

ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായം എത്തി. ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം അഗതികളടങ്ങുന്നതാണ് ഗാന്ധിഭവന്‍ കുടുംബം. ഇരുനൂറിലധികം...

മലയാളി യുവാവ് ദുബായില്‍ മരിച്ചനിലയില്‍

ദുബായ്: മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിൽ (40) ആണ് മരിച്ചത്. ദെയ്റ ഗോൾഡ് സൂഖിൽ ജ്വല്ലറി വർക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മുറി തുറക്കാത്തതിനെ...

നാട്ടില്‍ പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ 100 പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്റ്റര്‍മാര്‍

യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേർക്ക് വിമാന ടിക്കറ്റുകൾ നൽകി. യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയ അർഹർക്കാണ് ടിക്കറ്റ് നൽകിയത്. ഇന്ത്യൻ സമൂഹത്തിൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ സഹായ ഹസ്തവുമായി...

വിമാനം വിളിച്ചുവരുത്തി ഖത്തറിലേക്ക്; ചെലവ് 40 ലക്ഷം

പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി വിമാനം വിളിച്ച് ഖത്തറിലേക്കു പോകുന്നു. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു...

യുഎഇയിലേക്ക് മടങ്ങിവരാൻ ഇനി മുതൽ മുൻകൂർ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാൻ താമസവിസക്കാർക്ക് ഇനി മുതൽ ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താൻ അനുമതിക്കായി കാത്തിരിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണ് തീരുമാനം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...

Most Popular

G-8R01BE49R7