Category: PRAVASI

ഗള്‍ഫ് മേഖലയില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു

ദോഹ: സൗദിയുടെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താന്‍ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തര്‍ അറിയിച്ചു. ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ യുഎസിനെയും അഭിനന്ദിച്ചു. കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും...

കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചു

അബുദാബി: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 85 ദിര്‍ഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളില്‍ 250 ദിര്‍ഹമായിരുന്നു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്....

കോവിഡ് വാക്സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : കോവിഡ് വാക്സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്സീന്‍ വിതരണം ആരംഭിച്ചാല്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ.സോഹ അല്‍ ബെയ്ത് വ്യക്തമാക്കി. കോവിഡിന്റെ അപകട സാധ്യതകളെക്കുറിച്ചു രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഉയര്‍ന്ന...

ദുബായില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍

ദുബായിലെ ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഐപിഎല്‍ ഫൈനല്‍ വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും പിന്നീട് സഞ്ജയ് ദത്തുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ പുതിയ വീട്ടില്‍ നിന്നുമുള്ള താരത്തിന്റെ...

സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ‘ദാവൂദ് അല്‍ അറബി’

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന്റെ മൊഴി. 'ദാവൂദ് അല്‍ അറബി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വര്‍ണം കടത്താന്‍ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള 'ദാവൂദ്' ആണ്...

സൗദിയിലെ താമസ സ്ഥലത്ത് മലയാളി മരിച്ച നിലയിൽ

റിയാദ്: ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടിൽ തെക്കേതിൽ വീട്ടിൽ അനസ് ഫിറോസ് ഖാനെ (43) സൗദിയിലെ ജുബൈലിൽ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മുസാദ് അൽ സൈഫ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ജാസ്മിൻ. മക്കൾ: ആബിദ്, ആയിഷ.

നിയമം മാറിയത് അറിഞ്ഞില്ല; നാൽപതോളം മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

ദുബായ് : യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. സന്ദർശക–ടൂറിസ്റ്റ് വീസകളിലെത്തുന്നവർ 2000 ദിർഹം (നാൽപതിനായിരത്തോളം രൂപ) കൈയിൽ കരുതണമെന്ന് തങ്ങളെ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു. കൂടാതെ,...

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് കാരണമാണ് പ്രവർത്തനം നിർത്തിയത് എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമേ അവിടെയുള്ളൂ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ...

Most Popular

G-8R01BE49R7