Category: NEWS

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്; ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും

ചെന്നൈ: രാഷ്ട്രീയ ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന നടന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരയില്‍ നടക്കും. ഇന്നു തന്നെയാണ് താരത്തിന്റെ തമിഴ്നാട് പര്യടനവും ആരംഭിക്കുന്നത്. സ്വദേശമായ രാമനാഥപുരത്ത് നിന്നാണ് കമല്‍ ഹാസന്‍ പര്യടനം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായാണ് പര്യടനം നടക്കുന്നത്. ഇന്ന് നടക്കുന്ന...

പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി അറസ്റ്റില്‍; കുടുങ്ങിയത് മുകേഷ് അംബാനിയുടെ അടുത്ത ബന്ധു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. പിഎന്‍ബിയിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്നു വിപുല്‍. മുംബൈയില്‍ വച്ചായിരുന്നു...

മാര്‍ച്ച് രണ്ടിന് അവധി…!

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും അന്ന് അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

ലക്ഷണമൊത്ത ഒരു ഭീകര സംഘടനയായി കേരളത്തിലെ സിപിഎം മാറി; കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കപ്പെടണം: വിടി ബല്‍റാം

കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്....

ബാങ്ക് തട്ടിപ്പുകാരെ പിടികൂടുമെന്ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പുനടത്തുന്നവരെ പിടിക്കുമെന്ന് വാഗ്ദാനവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,000 കോടിലധികം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിച്ച നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍പ് വിജയ് മല്യ രാജ്യം വിട്ടപ്പോഴും...

ഒടുവില്‍ മൗനം വെടിഞ്ഞു, സിപിഎം ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പേകേണ്ടത്, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുവിധേനയും അംഗീകരിക്കാനാവില്ലെന്ന് എംഎ ബേബി

കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കേണ്ടതും ഒരുവിധേനയും അംഗീകരിക്കാനാവാത്തതാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. ദൗര്‍ഭാഗ്യവശാല്‍...

സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് എംഎം ഹസന്‍, ശുഹൈബിന്റെ കൊലപാതകികളെ പിടിച്ചിട്ടു മതി സമാധാന ചര്‍ച്ചയെന്ന് കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തില്‍ ലീഗീനെയും കെഎസ് യുവിനെയും തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നെും ഹസ്സന്‍ പറഞ്ഞു.ശുഹൈബ് വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍ പറഞ്ഞു. സിബിഐ അന്വേഷണം...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: എന്‍എസ്എസ് ഹോമിയോ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. നിലവിലെ പ്രിന്‍സിപ്പലിനെ നിയമിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്....

Most Popular