Category: NEWS

പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എംപി. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പൊലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും അദേഹം...

കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍ രംഗത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത് അനാവശ്യം. കേസ് അട്ടിമറിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്....

എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഷംനയെ കണ്ടെത്തിയത്. ടാക്‌സി ജീവനക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസവത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി മടവൂര്‍ സ്വദേശി ഷംനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് എഎടി ആശുപത്രിയിലെത്തിയത്. പിന്നാലെ പൊടുന്നനെ...

പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാനാണ് സിസി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച കഴിഞ്ഞ് ...

പോലീസിലെ മോശം സ്വഭാവക്കാരെ പിരിച്ചുവിടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പോലീസിലെ കുറച്ചുപേരുടെ മോശം പെരുമാറ്റം കാരണം സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നു. മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മോശമായി പെരുമാറുന്ന പോലീസുകാരെ...

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

ഡല്‍ഹി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ് അറിയിച്ചു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്....

കൊലയാളി ഗെയിമിന് മകനെ പ്രേരിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന് പിതാവ്

പാലക്കാട്: കൊലയാളി ഗെയിമിന് മകനെ പ്രേരിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ ബാഗ്ലൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷിന്റെ പിതാവാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. വീട്ടില്‍ അറിയിക്കാതെയാണ് മകന്‍ ബൈക്ക് റൈഡിങ്ങില്‍ പങ്കെടുത്തതെന്നും പിതാവ് പറഞ്ഞു. ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍...

സിനിമയുടെ വിജയത്തിന് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം അനിവാര്യമല്ലെന്ന് ജയരാജ്

കോട്ടയം: സമൂഹമാധ്യങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ ചലനമുണ്ടാക്കുന്നുണ്ടെങ്കിലും ഇത് സിനിമയുടെ വിജയത്തിന് അനിവാര്യമല്ലെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ജയരാജ് മനസു തുറന്നത്.മികച്ച സിനിമയാണെങ്കില്‍ അത് ജനങ്ങളില്‍ എത്തുക തന്നെ ചെയ്യും. എത്ര പ്രചരണം നടത്തിയാലും മോശം സിനിമ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51