Category: NEWS

സോഷ്യല്‍ മീഡിയ വഴി നടന്ന ഹര്‍ത്താലിന്റെ സൂത്രധാരന് ആര്‍എസ്എസ് ബന്ധം,കൂടുതല്‍ അറസ്റ്റുകള്‍ക്ക് ഒരുങ്ങി പോലീസ്

മലപ്പുറം: സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപത്തിന് ശ്രമിച്ച കേസില്‍ സൂത്രധാരന് ആര്‍എസ്എസ്, ശിവസേന ബന്ധം. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലം തെന്മല സ്വദേശിയുമായ ബൈജു അമര്‍നാഥാണ് ഇതിന് നേതൃത്വപരമായ പങ്കു വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ അടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍...

12 വയസില്‍ തഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ; നിയമഭേദഗതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....

ഒന്നുകില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ മാറ്റണം.. മോദി ഇന്ത്യയില്‍ കഴിയുമ്പോള്‍ ‘മൗനി ബാബ’യാകുന്നു; പരിഹാസവുമായി ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ശിവസേന. വിദേശരാജ്യത്ത് പോവുമ്പോള്‍ മാത്രം ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന, ഇന്ത്യയില്‍ കഴിയുമ്പോള്‍ മൗനി ബാബയാകുന്ന വ്യക്തിയാണ് മോദിയെന്നായിരിന്നു ശിവസേനയുടെ പരിഹാസം. സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മോദിക്കെതിരെ ശിവസേന രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ഒന്നുകില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ...

കൊലക്കേസില്‍ സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ; മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഡ്രൈവര്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തല ദിവാകരന്‍ കൊലക്കേസില്‍ സി പി എം ചേര്‍ത്തല മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് അഞ്ചുപ്രതികള്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2009ലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ദിവാകരന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആറാം...

ലിഗ ഇനി തിരിച്ച് വരില്ല… തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിതയുടേത് തന്നെ!!! കൊലപാതകമെന്ന് സംശയം, ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുമ്പ് കാണാതായ വിദേശ വനിതയുടേതെന്ന് ബന്ധുക്കള്‍. ലിഗയുടെ ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം വിദേശ വനിതയുടേത് ആകാമെന്ന് പൊലീസും വ്യക്തമാക്കി. ഡിഎന്‍എ പരിശോധന നടത്തും. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ...

100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് സന്യാസിയാകാനൊരുങ്ങി 24കാരന്‍!!!

അഹമ്മദാബാദ്: 100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് ജൈന സന്യാസിയാകാന്‍ 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും ബിസിനസുമെല്ലാം ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് കടക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത്. ഗാന്ധിനഗറില്‍ വെച്ച്...

കൈക്കൂലിയായി പിസ്സ ആവശ്യപ്പെട്ട വനിത എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍!!!

ലക്നൗ: പരാതി നല്‍കാനെത്തിയ റസ്റ്റോറന്റ് ഉടമയോട് കൈക്കൂലിയായി പിസ്സ ആവശ്യപ്പെട്ട വനിത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹസ്രാത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വനിത എസ്ഐക്കാണ് സസ്പെന്‍ഷന്‍. ഒരാള്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോയെന്ന പരാതി നല്‍കാന്‍ എത്തിയതായിരുന്നു രോഹിത് ബെറി എന്ന...

തീക്കട്ടയിലും ഉറുമ്പരിക്കുന്നു!!! ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പെണ്‍കുട്ടിയ്ക്ക് നേരെ ഗുണ്ടാ ആക്രമണം

ആഗ്ര: ധീരതക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നാസിയ ഖാന്‍ എന്ന 18കാരിയ്ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. വെള്ളിയാഴ്ച താജ്ഗുഞ്ചില്‍ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നാസിയ ഖാന് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ മാസം ആഗ്രയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി നാസിയ ഖാനെ ഉത്തര്‍പ്രദേശ് ഡിജിപി...

Most Popular

G-8R01BE49R7