Category: NEWS

അമിത് ഷായുടെ പങ്കെടുക്കുന്ന പരിപാടിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഉത്തര്‍പ്രദേശ് റായ്ബറേലിയില്‍ അമിത് ഷായും,സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലിരിക്കേയാണ് നേരിയ തീ ഉയര്‍ന്നത്. മീഡിയ വിഭാഗത്തിന് സമീപം വൈദ്യൂതി ലൈനില്‍ സംഭവിച്ച ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ...

വിവാഹം കഴിക്കാനായി പരോള്‍ വേണം,അപേക്ഷയുമായി അബു സലീം: സമര്‍പ്പിച്ച പരോള്‍ നിമിഷങ്ങള്‍ക്കകം തള്ളി

മുംബൈ: 1993 സ്ഫോടനക്കേസിലെ പ്രതി അബു സലീമിന്റെ പരോള്‍ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളി. സായദ് ബാഹര്‍ കൗസര്‍ എന്ന ഹീനയെ വിവാഹം ചെയ്യാനായാണ് അബു സലീം പരോളിന് അപേക്ഷിച്ചത്.മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയുകയാണ്...

യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല,രാഷ്ട്രീയപ്രമേയത്തിന്റെ കരട് പരിഷ്‌കരണമാണ് നടന്നിരിക്കുന്നതെന്ന് ബൃന്ദ കാരാട്ട്

ഹൈദരബാദ്: തോല്‍വി സമ്മതിക്കാതെ കാരാട്ട് പക്ഷം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി രാഷ്ട്രീയപ്രമേയത്തിന്റെ കരട് പരിഷ്‌കരിച്ചതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഐഎമ്മില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം മാധ്യമ...

നഴ്സുമാരുടെ ചര്‍ച്ച പരാജയം, ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: നഴ്സിംങ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ നഴ്സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ചൊവ്വാഴ്ച്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.ഐ) അറിയിച്ചു. മെയ് 12 മുതല്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും (ഐ.എന്‍.ഐ) സമരത്തില്‍ ചേരും. 457 സ്വകാര്യ...

ഇടി അല്‍പ്പം കൂടി….. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്‍.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് എ.വി.ജോര്‍ജിന്റെ സ്ഥലംമാറ്റം.അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ ചുമതല എ.വി.ജോര്‍ജിനായിരുന്നു. കസ്റ്റഡി മരണം വിവാദമായതിന് പിന്നാലെ എ.വി.ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ്...

‘ബിജെപിയുമായുള്ള എല്ലാ ബന്ധവും ഇന്ന് അവസാനിപ്പിക്കുന്നു’, മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വെച്ചാണ് സിന്‍ഹ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. 'എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും താന്‍ സന്യാസം...

സോഷ്യല്‍ മീഡിയ വഴി നടന്ന ഹര്‍ത്താലിന്റെ സൂത്രധാരന് ആര്‍എസ്എസ് ബന്ധം,കൂടുതല്‍ അറസ്റ്റുകള്‍ക്ക് ഒരുങ്ങി പോലീസ്

മലപ്പുറം: സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപത്തിന് ശ്രമിച്ച കേസില്‍ സൂത്രധാരന് ആര്‍എസ്എസ്, ശിവസേന ബന്ധം. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലം തെന്മല സ്വദേശിയുമായ ബൈജു അമര്‍നാഥാണ് ഇതിന് നേതൃത്വപരമായ പങ്കു വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ അടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍...

12 വയസില്‍ തഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ; നിയമഭേദഗതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....

Most Popular

G-8R01BE49R7