Category: NEWS

രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ തീരുമാനം; ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികളുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ ക്യാബിനറ്റ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പെട്ടെന്ന് നടപടികളെടുക്കാന്‍ പട്ടിക സഹായകമാകുമെന്നാണ് കരുതുന്നത്. രജിസ്ട്രിയില്‍ അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങളും വിരലടയാളം, ഡി.എന്‍.എ സാമ്പിളുകള്‍, പാന്‍ നമ്പറും ഉള്‍പ്പെടും. ശിക്ഷിക്കപ്പെട്ടവരുടെ മാത്രമല്ല കുറ്റാരോപിതരായ ആളുകളുടെ...

‘പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ എവിടെയും നമുക്ക് ഹര്‍ത്താല്‍ നടത്താം’ വാട്‌സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: പൊലീസിനെക്കാള്‍ അംഗബലമുണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്ന് വാട്സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദസന്തേശം പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരില്‍ കൊല്ലം ഉഴകുന്ന് സ്വദേശിയായ അമര്‍നാഥാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു...

ലിഫ്റ്റ് കൊടുത്തത് തീവ്രവാദിയ്ക്ക്!!! ഒടുവില്‍ ആയുധം കടത്തലിന് ഡോക്ടര്‍ കുടുങ്ങി, കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എ.കെ 47 ഉം പിസ്റ്റളും

അനന്ത്നാഗ്: കാറില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഡോക്ടര്‍ പിടിയില്‍. എന്നാല്‍ കാറില്‍ കയറിയ 'തീവ്രവാദി'യാണ് ആയുധങ്ങളടങ്ങിയ ബാഗ് കാറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വെടിമരുന്നറയുള്ള ഒരു പിസ്റ്റളും രണ്ട് വെടിമരുന്നറയുള്ള ഒരു എകെ 47 തോക്കുമാണ് കാറിനുള്ളില്‍ നിന്ന് പിടികൂടിയത്....

തൃശൂരും പാലക്കാടും വാഹനാപകടം: അഞ്ചു പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ വെച്ച് കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍...

സംഘര്‍ഷത്തിന് സാധ്യത, കോഴിക്കോട് നഗരത്തില്‍ പൊതുപരിപാടികള്‍ക്ക് രണ്ടാഴ്ചത്തേക്ക് കൂടി നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ്...

‘ഇന്ത്യയുടെ മകള്‍’ക്ക് വരനെ വേണം….വിവാഹാലോചനകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും തിരിച്ചെത്തിയ 'ഇന്ത്യയുടെ മകള്‍' ഗീതയ്ക്ക് വിവാഹാലോചനകള്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബധിരയും മൂകയുമായ ഗീതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി വരനെ ആലോചിക്കുന്നത്.എഴുത്തുകാര്‍, സൈനികര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ 25ഓളം ആളുകളുടെ വിവാഹാലോചനകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ഇതില്‍നിന്ന് തയ്യാറാക്കിയ 15 പേരുടെ...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, എസ്‌ഐ ജി.എസ്. ദീപക്ക് റിമാന്‍ഡില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ദീപക്കിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി ഏഴോടെയാണ് ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ദേഹോപദ്രവം...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരത്തെയും നടന്നിരുന്നു, ഇപ്പോള്‍ കുടുതല്‍ പബ്ലിസിറ്റി കിട്ടുന്നു; വിവാദ പ്രസ്താവനയുമായി ഹേമമാലിനി

ലഖ്‌നൗ: രാജ്യത്തെ നടക്കിയ കഠ്വ, ഉന്നാവോ സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരത്തെയും നടന്നിരുന്നെന്നും ഇപ്പോള്‍ മുമ്പില്ലാത്ത വിധം പബ്ലിസിറ്റി ഇത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച...

Most Popular

G-8R01BE49R7