Category: NEWS

‘ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് നല്‍കിക്കൂടെ?’ അഭ്യര്‍ഥിനയുമായി എംഎന്‍ കാരശ്ശേരി

കൊച്ചി:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ നഴ്‌സിനോട് ആദരസൂചകമായി പുരസ്‌കാരം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി പ്രൊഫസര്‍ എംഎന്‍ കാരശ്ശേരി. ഫേസ്ബുക്കിലൂടെയാണ് പേരാമ്പ്രയില്‍ മരണമടഞ്ഞ ലിനിക്കുവേണ്ടി എഴുത്തുകാരന്റെ അഭ്യര്‍ഥന. 'ഏറ്റവും മികച്ച സേവനം നടത്തുന്ന വനിത നഴ്‌സിന് ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി...

‘തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോടേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു’: സന്ദീപാനന്ദഗിരി

കൊച്ചി: നിപ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ ആള്‍ദൈവങ്ങളെയും അന്ധവിശ്വാസം പരത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ വൈദ്യന്‍മാരെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാംഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു എന്ന് രൂക്ഷ ഭാഷയിലാണ് ...

നീതിക്ക് വേണ്ടി പോരാടിയതിന് പൊലീസ് ഒമ്പതുപേരെ വെടിവെച്ചുകൊന്നു, തൂത്തുക്കുടി വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്ക് വേണ്ടി പോരാടിയതിനാണ് പൊലീസ് ഒമ്പതുപേരെ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സും പ്രാര്‍ത്ഥനയുമെന്നും...

നിപ്പാ വൈറസിന്റെ പേരി ല്‍ വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി : സൈബര്‍സെല്‍ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ...

വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; വിമാനം വൈകിയാല്‍ പണം തിരിച്ചു നല്‍കണം; പുതിയ നിര്‍ദേശങ്ങളുമായി വിമാനയാത്രാ നയം

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ വരുന്നു. വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചും കരട് വിമാനയാത്രാ നയം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്...

കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി തുടരുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല, സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നത

ബംഗലൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കേ, ഭരണം പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിലെ ഭിന്നത പുറത്ത്. താന്‍ തന്നെയായിരിക്കും അടുത്ത അഞ്ചുവര്‍ഷവും മുഖ്യമന്ത്രി എന്ന കുമാരസ്വാമിയുടെ അവകാശവാദം തളളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി...

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്. എന്നാല്‍, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി അന്വേഷണ സംഘത്തിന്...

‘രണ്ടു വലിയ ശവപ്പെട്ടി വാങ്ങിയാല്‍ ഒരു ചെറിയ ശവപ്പെട്ടി ഫ്രീ!’ നിപാ വൈറസ് മരണഭീതിയില്‍ വര്‍ഗീയ-രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍ നമുക്കിടയിലുണ്ടെന്ന് എം.ബി. രാജേഷ്

കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍ മറ്റൊരു വൈറസ് ആണെന്നും എം.ബി. രാജേഷ് എംപി. നിപ വൈറസിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി....

Most Popular