Category: Kerala

സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ ആലപ്പുഴയില്‍; കായിക മേള തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്കൂൾ കലോത്സവം ആലപ്പുഴയിൽ വച്ച് നടക്കുന്നത്. സെപ്തംബറിൽ സ്കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ് ജില്ലാ തലത്തിലും നവംബർ ആദ്യവാരത്തോടെ...

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നേതാക്കളടക്കം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ്...

തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം, പൊലീസ് വാഹനം തകര്‍ത്തു: ലാത്തിചാര്‍ജ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം മുറുകുന്നു. തിരുവനന്തപുരം കരമനയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവസ്ഥലത്ത്...

പുതിയ തീരുമാനവുമായി സൗദി; ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ല

ജിദ്ദ: തൊഴില്‍ തേടുന്നവര്‍ക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ വ്യവസ്ഥ. സൗദിയില്‍ ഇനി ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നേരത്തെ നിലനിന്ന ആനുകൂല്യം പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു...

കലാലയ രാഷ്ട്രീയ സംഘട്ടനത്തിന് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് എ.കെ. ആന്റണി

കൊച്ചി: മഹാരാജാസ് കോളെജിലെ രാഷ്ട്രീയ സംഘട്ടനത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വര്‍ഗീയ സംഘടനകള്‍ കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം നിലനിന്നിരുന്നെന്നും അതിന് പ്രധാന കാരണക്കാര്‍ കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി...

മഞ്ജു വാര്യരുടെ രാജിയില്‍ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പ്രതികരണം

കൊച്ചി : മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകളോട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് . അത്തരം വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു...

ബിഷപ്പിനെതിരായ ലൈംഗിക ആരോപണം, കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് പരിശോധന:കന്യാസ്ത്രീയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.മഠത്തിലെ 20ാം...

കള്ളനോട്ടടി: സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലം: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും സഹോദരിയും കൊല്ലത്ത് അറസ്റ്റില്‍. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളില്‍ അഭിനയിക്കുന്നനടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50...

Most Popular