Category: Kerala

സൈന്യത്തെ വിളക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ പിണറായി പുച്ഛിച്ചു തള്ളി; ദുരഭിമാനം വെടിഞ്ഞ് മുഖ്യമന്ത്രി ഇനിയെങ്കിലും രക്ഷാദൗത്യം സൈന്യത്തെ പൂര്‍ണമായും ഏല്‍പിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത്...

എല്ലാ ബോട്ടുകളും പിടിച്ചെടുക്കണമെന്ന് മന്ത്രി ; വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യണം; ബോട്ട് ഓടിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന...

പ്രളയത്തില്‍പെട്ടവരോട് മഞ്ജുവാര്യര്‍…

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ രക്ഷപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍. കേരളം നേരിടുന്ന ഈ ദുരിതത്തെ നമുക്ക് ഒന്നിച്ച് നേരിടാം എന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സിനിമാ താരങ്ങള്‍ നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം ഇന്നുവരെ...

പ്രധാനമന്ത്രി അനുവദിച്ചത്‌ 500 കോടി; ആവശ്യപ്പെട്ടത് 2000 കോടി; ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല; നഷ്ടം 20,000 കോടി

കൊച്ചി: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ...

കേരളത്തിന് അനുവദിച്ചത് 500 കോടി; പ്രധാനമന്ത്രി വ്യോമനിരീക്ഷണം ആരംഭിച്ചു

കൊച്ചി: പ്രളയക്കെടുതിയിലായ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍...

പത്തനംതിട്ടയില്‍ കൂടുതല്‍ ദുരിതം ഉണ്ടായതിനുള്ള കാരണം ഇതാണ്….

പത്തനംതിട്ട: മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങള്‍. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതില്‍ പ്രധാനം. അതിശക്തമായ മഴയ്‌ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകള്‍....

പ്രളയമുഖത്ത് നിന്ന് ശുഭവാര്‍ത്ത

റാന്നി: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് ശുഭവാര്‍ത്തയെത്തുന്നു. റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജില്ലയില്‍ ഇന്നത്തെ രക്ഷാപ്രവരര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്ക്...

ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് കുറയുന്നു; രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി

ചാലക്കുടി/ ആലുവ: മൂന്ന് ദിവസമായി ജനങ്ങള്‍ക്ക് ഭീതി വിതച്ചുകൊണ്ടിരുന്ന പ്രളയം ചാലക്കുടിയില്‍ അല്‍പ്പം ശമിച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് എടത്വായില്‍. ബോട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് വിവരം. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു....

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51