Category: Kerala

തിങ്കളാഴ്ച വരെ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: 20ാം തീയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഒറീസ- പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ...

കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു; പച്ചക്കറികള്‍ കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം...

ആശ്വസിക്കാനായില്ല; വീണ്ടും ന്യൂനമര്‍ദ്ദം; കനത്ത മഴ വരുന്നു; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ; 20വരെ മഴ പെയ്‌തേക്കും

തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിനാല്‍ 20ാം തിയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്...

സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ല; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്!!!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനക്ഷാമമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് ജനങ്ങള്‍ വന്‍ തോതില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും അളുകള്‍ അനവാശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം...

ഭയപ്പെടേണ്ട.. നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്… കേരളത്തിന് സഹായഹസ്തവുമായി ബാഴ്‌സലോണയും യൂറോപ്യന്‍ ക്ലബുകളും

പ്രളയബാധയെ തുടര്‍ന്ന് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബ് ബാഴ്‌സിലോണയും യൂറോപ്പിലെ വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളും. കേരളത്തില്‍ വന്‍ ആരാധകരുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കേരളജനതയുടെ ദുരിതത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനം...

ചെറുതോണിയിലും കട്ടപ്പനയിലും ഉരുള്‍ പൊട്ടല്‍; നാലു പേര്‍ മരിച്ചു, 15 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. അയ്യപ്പന്‍കുന്നേല്‍ മാത്യു, രാജമ്മ, വിശാല്‍, ടിന്റു മാത്യു എന്നിവരാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതേസമയം, ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു....

രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് വീണ ജോര്‍ജ് എംഎല്‍എയും

ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ്. എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി...

രക്ഷാപ്രവര്‍ത്തനത്തിനിടെ ആലുവയില്‍ യുവാവ് മുങ്ങി മരിച്ചു

കൊച്ചി: ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെ എത്തിയിട്ടില്ല. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമാണ....

Most Popular

G-8R01BE49R7