Category: Kerala

നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്, കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.'ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്''....

അപ്പര്‍ കുട്ടനാട്ടില്‍ ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കുന്നു, രണ്ടേകാല്‍ ലക്ഷം ആളുകള്‍ കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുന്നു

ആലപ്പുഴ: കുട്ടനാട്ടിലെ ക്യാംമ്പുകളില്‍നിന്ന് ആളുകളെ വ്യാപകമായി ഒഴിപ്പിക്കുന്നു. കുട്ടനാട് അനുനിമിഷം മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടേകാല്‍ ലക്ഷം ആളുകളാണ് കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുക. ഇതില്‍ കാംപുകളിലും ഭാഗികമായി വെള്ളം കയറിയ വീടുകളിലും താമസിക്കുന്നവരുണ്ട്. ഇവരെയെല്ലാം...

നാലുദിവസമായി കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളും സമീപ പ്രദേശവാസികളും ഉള്‍പ്പെടെ നാലുദിവസമായി ഇവര്‍ സര്‍വകലാശാല കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകളുമായി പലതവണ എത്തിയിരുന്നുവെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. പിന്നീടാണ് വ്യേമസേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍...

നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയില്‍ നിന്നും കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം, നമുക്ക് കൈ കോര്‍ക്കാം: മോഹന്‍ലാല്‍ (വീഡിയോ)

'പ്രളയ ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥ. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയില്‍ നിന്നും കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം, നമുക്ക് കൈ കോര്‍ക്കാം,'...

മഹാപ്രളയത്തില്‍ ഇന്ന് രക്ഷപ്പെടുത്തിയത് 20,000 പേരെ,വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം എല്ലാ മേഖലയിലും എത്തുമെന്നാണ് വിലയിരുത്തല്‍

കൊച്ചി: പ്രളയക്കെടുതിയില്‍ ഇന്ന് രക്ഷപ്പെടുത്തിയത് ഇരുപതിനായിരം പേരെ. വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം എല്ലാ മേഖലയിലും എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്നുമാത്രം ഉച്ചക്കു12 മണിവരെയുള്ള കണക്കുകള്‍ ആണിത് രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍ഡിആര്‍എഫ് ഗ്രൂപ്പും...

പ്രളയത്തിലും വ്യാജന്‍മാര്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കമെന്ന് പറഞ്ഞിട്ടും കുറവില്ല

കൊച്ചി:'മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലായതിനാല്‍ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന് മണിക്കൂറിനകം എറണാകുളവും തൃശൂരും ആലപ്പുഴയും മുങ്ങും, വെള്ളം എറണാകുളം നഗരത്തിലേക്ക്, ഭൂതത്താന്‍കെട്ട് അണക്കെട്ട് തകര്‍ന്നു..., ' എന്നിങ്ങനെ വ്യാജവാര്‍ത്തകള്‍ പരക്കുകയാണ് തലങ്ങും വിലങ്ങും. എസ്എംഎസ്, വോയ്സ് മെസേജ്,...

പ്രളയഭൂമിയില്‍ നിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ രക്ഷിച്ചു, ഇപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് ദുരിതാശ്വാസ ക്യാമ്പില്‍

ചെങ്ങന്നൂര്‍: ഓസ്ട്രേലിയയില്‍ നിന്നും അമ്മയ്ക്കൊപ്പം അവധിക്കെത്തിയ മൂന്ന് വയസ്സുകാരന്‍ ജെയ്ഡനെ ഒടുവില്‍ മഹാപ്രളയത്തില്‍ നിന്നും രക്ഷിച്ചു. കുട്ടിയും മുത്തശ്ശനും മുത്തശ്ശിയും ഇപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിനു സമീപമാണ് ഇവരുടെ വീട്. ജയ്ഡന്‍ ചാണ്ടി (3) എന്ന കുട്ടി പിതാവിന്റെ...

ജീവന്‍ രക്ഷതേടി പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചു

കൊച്ചി: പ്രളയക്കെടുതില്‍ ജീവന്‍ രക്ഷതേടി പറവൂര്‍ പള്ളിയില്‍ ആഭയം തേടിയ ആറ് പേര്‍ സഹായം തേടി പലരെയും വിളിച്ചെങ്കിലും ആ വിളി കേള്‍ക്കാന്‍ ആരും തയ്യാറായില്ല. നേര്‍ത്ത കുത്തിയതോട് പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേരാണ് മരിച്ചത. പള്ളിയുടെ ഒരുഭാഗം ഇടിഞ്ഞാണ് ആറുപേര്‍...

Most Popular

G-8R01BE49R7