Category: Kerala

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്…

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകീട്ടോടെ സാധാരണ നിലയിലാകും. കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. എറണാകുളം -കോട്ടയം റൂട്ടില്‍...

ദുരിത ബാധിതര്‍ക്കായുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറി നല്‍കാതെ ബാര്‍ അസോസിയേഷന്‍; കലക്റ്റര്‍ അനുപമ പൂട്ട് പൊളിച്ച് മുറി ഏറ്റെടുത്തു

തൃശൂര്‍: കേരളം പ്രളയക്കെടുതിയെ അതിജീവിച്ച് വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമെയ് മറന്ന് കേരളം ഒന്നാകുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവിടെയും ഉണ്ടാകും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്ന ചിലര്‍. ഇത്തരമൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട ്‌ചെയ്യപ്പെടുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ തൃശൂര്‍ ബാര്‍ അസോസിയേഷന്‍...

വെണ്ടയ്ക്ക കിലോയ്ക്ക് 150 രൂപ; പച്ചമുളകിന് 400; കൊള്ള നടത്തിയ കട അടപ്പിച്ചു; സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക്

കൊച്ചി: കേരളം പ്രളയക്കെടുതിയെ അതിജീവിച്ചു വരുന്നതിനിടെ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് പണി കിട്ടി. എറണാകുളം ഇടപ്പള്ളിയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് അമിതവിലയീടാക്കിയ കടയടപ്പിച്ച് ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ ജനങ്ങളും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം വന്‍...

അപ്പൊത്തന്നെ വിളിച്ച് പറഞ്ഞുവിട്ടു..! ക്യാമ്പുകളില്‍ ഗര്‍ഭനിരോധന ഉറയും നല്‍കണം; പ്രളയക്കെടുതിയ്ക്കിടെ അശ്ലീല കമന്റിട്ട മലയാളി യുവാവിനെ ലുലു ഗ്രൂപ്പ് പുറത്താക്കി

കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ അപഹാസം നിറഞ്ഞ കമന്റടിച്ച എത്തിയ യുവാവിന് ജോലി പോയി. മസ്‌കറ്റില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത രാഹുല്‍ സിപി പുത്തലാത്തിനെയാണ് കമ്പനി പുറത്താക്കിയത്. രാഹുലിനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട്...

5,645 ക്യാംപുകളില്‍ 7,24,649 പേര്‍; പരമാവധി ജീവന്‍ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി; നശിച്ചു പോയ രേഖകള്‍ വേഗത്തില്‍ നല്‍കും

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി. ഇന്ന് ഇതുവരെ 13 പേര്‍ മരിച്ചു. ഇന്ന് ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി പ്രാദേശിക...

സഹായഹസ്തവുമായി സണ്ണി ലിയോണും!!! ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കി

മുംബൈ: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ കേരളത്തിനായി സംഭാവന നല്‍കിയിരുന്നു. ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും...

ചെന്നൈയില്‍നിന്നും വരുന്ന വഴിക്കാണ് അത് സംഭവിച്ചത്‌; തന്നെയും കുടുംബത്തേയും രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയറാം

പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ പെട്ട് പോയ തന്നെയും കുടുംബത്തിനെയും രക്ഷിച്ച കേരള പോലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. കേരള പോലീസിന് പുറമെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയറാം നന്ദി അറിയിക്കുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിക്ക് ആണ് മണ്ണിടിച്ചിലില്‍ ജയറാമും കുടുംബവും കുടുങ്ങിയത്. അവിടെ...

പ്രളയക്കെടുതി; ആലപ്പുഴ ജില്ലയില്‍ 22 വരെ മദ്യനിരോധനം

ആലപ്പുഴ: എറണാകുളത്തിന് പിന്നാലെ ആലുപ്പുഴ ജില്ലയിലും മദ്യ നിരോധനം. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ 22-08-2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ്...

Most Popular

G-8R01BE49R7