Category: Kerala

രക്ഷിക്കാന്‍ മാത്രമല്ല അറിയാവുന്നത്…..പമ്പയില്‍ രണ്ട് പാലം സൈന്യം നിര്‍മ്മിക്കും

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്പ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മിക്കും. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.രണ്ടു താല്‍ക്കാലിക പാലങ്ങളാണ് ത്രിവേണിയില്‍ സൈന്യം നിര്‍മിക്കുക. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്....

യുഎഇ തരുമെന്ന് പറഞ്ഞ ‘ഈ 700 കോടി ആരുടെ നിര്‍മ്മിതി’…… പിടികിട്ടാതെ കേന്ദ്രവും

ന്യൂഡല്‍ഹി: യുഎഇ സഹായം 700 കോടിയാണെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനുവേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തുകയാണെന്നും പ്രഖ്യാപനങ്ങളില്ലെന്നും...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണം: സുപ്രിം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രിം കോടതി. അണക്കെട്ട് മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കണം. വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടു പോകണമെന്നും സുപ്രിം കോടതി പറഞ്ഞു. ഈ മാസം 31 വരെ...

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലായ എവി ജോര്‍ജിനെ തിരിച്ചെടുത്തു….എസ് പി ആയി തന്നെ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന, മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പി ആയാണ് നിയമനം. കസ്റ്റഡി മരണത്തില്‍ എവി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. അതേസമയം ജോര്‍ജിന്...

‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ…’ കേരളത്തിലെ പ്രളയക്കെടുതി ടി.വിയില്‍ കണ്ട് വിതുമ്പി മറാത്ത ബാലന്‍; വൈറല്‍ വീഡിയോ !

മുംബൈ: കേരളത്തിലെ പ്രളയക്കെടുതി ടി വി യില്‍ കണ്ട മറാത്ത ബാലന്റെ വിതുമ്പല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കുന്നതിന് ജാതിയോ മതമോ ഭാഷയോ ഒരു തടസ്സമല്ലെന്ന് കാണിച്ച് തരുന്നതാണ് ഈ വീഡിയോ. അവര്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല....

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതം!!! തടയാന്‍ കഴിയുമായിരുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്നും തടയാന്‍ കഴിയുമായിരുന്ന ദുരന്തം മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജഎന്‍യു ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ഉന്നയിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ചെയര്‍പേഴ്സണ്‍ അനിത...

‘ഈ ഓണം അല്‍പ്പം നിറം മങ്ങിയതാണെങ്കിലും ഉള്ള സന്തോഷത്തില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം’ ചെങ്ങന്നൂരില്‍ ആശ്വാസ വാക്കുമായി മമ്മൂട്ടി

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ചെങ്ങന്നൂരില്‍ ആശ്വാസ വാക്കുകളുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ഈ ഓണം അല്പം നിറം മങ്ങിയതും സന്തോഷ കുറവ് ഉള്ളത് ആണെന്നും പക്ഷെ ഉള്ള സന്തോഷത്തില്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണം എന്നും മമ്മുട്ടി പറഞ്ഞു. നിറഞ്ഞ മനസോടെയാണ് ജനം ആ വാക്കുകള്‍ കേട്ടത്. കേരളത്തില്‍...

അറബിക്കടല്‍ മുമ്പില്ലാത്ത വിധം ചുട്ടു പഴുക്കുന്നു!!! കേരളവും കര്‍ണാടകയും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടല്‍ മുമ്പില്ലാത്ത വിധം ചുട്ടു പഴുക്കുകയാണെന്നും അതുകൊണ്ട് തന്നെ കേരളവും കര്‍ണാടകയും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവന്‍ നായരാണ് ഇക്കാര്യത്തില്‍ മുന്നറിപ്പ് നല്‍കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില ഉയരുകയാണ്. പ്രത്യേകിച്ച് ആറബിക്കടല്‍ മേഖല. ഇക്കഴിഞ്ഞ ഏതാനം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51