തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ല. ധനമന്ത്രി തോമസ് ഐസക്കിന് ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വര്‍ണമോ സ്വന്തമായില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വരുമാനം വെറും 1000 രൂപ മാത്രം. മന്ത്രി എ.കെ.ബാലന് മാത്രമാണ് ബാങ്ക് നിക്ഷേപത്തില്‍...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
കൊച്ചി:ബോക്സ് ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശനം തുടരുന്നുവെന്ന വാദവുമായി നിര്‍മാതാക്കളായ ഗുഡ്വില് എന്റര്‍ടെയിന്റ്മെന്റ്സ്.ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള് അബ്രഹാമിന്റെ സന്തതികള്‍ എന്നാന് വാദം.കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് ഉള്ളത്.
മമ്മൂട്ടിയുടെയും...
കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തു...
ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്. വി മുരളീധരന് എം പിക്ക്...
വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.
ന്യൂഡല്‍ഹി: പിഎസ് ശ്രീധരന്‍പിള്ള ബിജപി സംസ്ഥാന അധ്യക്ഷനായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ അഭിപ്രായം തള്ളിയാണ് കേന്ദ്രനേതൃത്വം ശ്രീധരന് പിള്ളയെ തീരുമാനിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകട്ടെയെന്നാണ് ആര്‍എസ്എസിന്റെയും...
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. 2,394.64ആയി ജലനിരപ്പുയര്‍ന്നു.2,395അടിയായാല്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അതേസമയം മൂന്നുദിവസത്തേക്ക് ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്തര പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
2403 അടിയാണ്...