Category: CRIME

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ...

യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ഭർത്താവിന്റെ ശ്രമം

പാലക്കാട് ഒലവക്കോട്ട് യുവതിയെ തീകൊളുത്തിക്കൊല്ലാൻ ഭർത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭർത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ കത്തിച്ച്...

കരിപ്പൂരിൽ സിബിഐ – ഡി ആർ ഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥർ കുടുങ്ങി

പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കേന്ദ്ര സംഘം പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെ മുറികളിലും...

കെട്ടിച്ചമച്ച പരാതി: കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥയാക്കുന്നു: മന്ത്രി ശൈലജ

കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ പറയുന്നു‍. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ്...

റോഡ് മുറിച്ചു കടക്കുന്നതിനിടെ 9 വയസ്സുകാരൻ കാറിടിച്ച് മരിച്ചു

തിരൂരങ്ങാടി: വിദ്യാർഥി വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടിയിലെ കൊട്ടേക്കാടൻ ഇബ്രാഹിം ബാദുഷ– മഹ്റൂഫ് എന്നിവരുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.10 ന് ആണ് അപകടം. റോഡിന് മറുപുറത്തുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹത തുടരുന്നതിനിടെ..അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി

തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹത. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്‌ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു...

കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

കാസര്‍കോട് : കുടുംബവഴക്കിനെ തുടര്‍ന്നു കാനത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു. ഭര്‍ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴക്കിനെ തുടര്‍ന്നു വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

കാമുകന്‍ വഴക്കുണ്ടാക്കി; ഒമ്പതാം ക്ലാസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒമ്പതാം ക്ലാസുകാരി മരിച്ച കേസില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഒമ്പതാംക്ലാസുകാരിയെ മരണപ്പെട്ട നിലയില്‍...

Most Popular

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ...

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427,...

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’, ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു...