Category: LATEST NEWS

‘രേഖകളില്‍ ഉള്ളതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായം’, കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൊഴിമാറ്റി

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അമ്മയ്ക്കും പിന്നാലെ അച്ഛനും മൊഴിമാറ്റി. രേഖകളില്‍ ഉള്ളതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായമെന്ന് അച്ഛനും പറഞ്ഞു. പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്റെ ജനനത്തീയതി...

ജസ്നയുടെ വീട്ടിലെ ബൈബിളിനുള്ളില്‍ നിന്ന് പുതിയ സിം കാര്‍ഡ് കണ്ടെടുത്ത് പോലീസ്,അന്വേഷണം പുതിയ തലത്തിലേക്ക്

കൊച്ചി: ജസ്ന തിരോധാനക്കസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ് കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് പുതിയ സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തില്‍...

കേരളത്തിനോടുള്ള അവഗണനയ്ക്ക് പിന്നില്‍ മലയാളി മന്ത്രിയെന്ന് പിണിറായി; കീഴാറ്റൂരിലെ കേന്ദ്ര ഇടപെടല്‍ തെറ്റ്

തിരുവനന്തപുരം: കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നും മുഖ്യമന്ത്രി. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തില്‍ റോഡ്...

‘മീശ’ നോവല്‍ കത്തിച്ചത് അത്ഭുതപ്പെടുത്തി, അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളമെന്ന് കമല്‍ഹാസന്‍

കൊച്ചി: 'മീശ' നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് കമല്‍ഹാസന്‍. സാക്ഷരത കൊണ്ടു മാത്രം കാര്യമില്ല. വിവേകമാണ് വേണ്ടത്. അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകളെന്നാരോപിക്കപ്പെട്ട 'മീശ' നോവല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്...

സിനിമയ്ക്ക് ആളുകൂടുന്നത് വിജയത്തിന് കാരണമാകും; എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും; കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയെയാണ് നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന്...

‘ആ കത്തെഴുതിയത് താന്‍ തന്നെ,വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെ’ ; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍

കൊട്ടാരക്കര : കത്തില്‍ ഗണേഷ് പേജുകള്‍ വ്യാജമായി നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ത്തെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. കത്ത് താനെഴുതിയത് തന്നെയാണ്. തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്. തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും സരിത പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക്...

സുപ്രിംകോടതി കണ്ണുരുട്ടി, സോഷ്യല്‍ മീഡിയാ നിരീക്ഷണ ഹബ്ബ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനായി സോഷ്യല്‍ മിഡിയാ ഹബ്ബ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിഞ്ഞു. 'നിരീക്ഷക സ്റ്റേറ്റ്' ആവാനാണോ സര്‍ക്കാര്‍ ശ്രമമെന്ന സുപ്രിംകോടതി പരാമര്‍മാണ് പദ്ധതിയില്‍ നിന്ന് പിന്‍വലിയാന്‍ കാരണം. പദ്ധതി പിന്‍വലിക്കുന്നതായി അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. ഹബ്ബിനെതിരെ തൃണമൂല്‍...

ഞാന്‍ മരിച്ചിട്ടില്ല…!!! സ്വന്തം ഫേസ്ബുക്കില്‍ വരുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടി യുവാവ്

ആലപ്പുഴ: സ്വന്തം ഫേസ്ബുക്കില്‍ നിറയുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ യുവാവ്. ജയ്പൂര്‍ പോലീസ് നടത്തിയ ബോധവത്കരണമാണ് ആലപ്പുഴ സ്വദേശിയായ ജവഹറിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മരണവാര്‍ത്ത വന്നതാണ് യുവാവിന് വിനയായത്. കീകീ ചലഞ്ച് എന്ന സാഹസിക പ്രകടനത്തിനെതിരെ...

Most Popular

G-8R01BE49R7