Category: CINEMA

ദിവ്യ ഉണ്ണി കുറച്ച് പഴയതാണ്…..പക്ഷേ ചുവടുകള്‍ എല്ലാം പുതിയതാണ് ; (വീഡിയോ….)

താരങ്ങള്‍ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ഒരു താരത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് മലയാളസിനിമാപ്രേക്ഷകര്‍.മറ്റാരുടെയുമല്ല, മലയാളത്തിന്റെ പ്രിയനായികയായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയായിരുന്നു ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിനിമയില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും...

‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്.. ഞാന്‍ തിരിച്ചുവരും’ മലയാളികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച് ‘സുഡാനി’ നൈജീരിയയിലേക്ക്

സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മജീദ് (സൗബിന്‍ ഷാഹിര്‍)...

മമ്മൂട്ടിയുടെ ‘പരോള്‍’ നീട്ടി… റിലീസ് നീട്ടിയത് സാങ്കേതിക കാരണങ്ങള്‍കൊണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ഈ മാസം 31ന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് തീയതി മാറ്റി. ഏപ്രില്‍ അഞ്ചിലേക്കാണ് ചിത്രം മാറ്റിയത്. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജയിലിലായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു മെക്‌സിക്കന്‍...

കരീനയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗിന് പോകുന്ന തൈമൂര്‍!!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ചതു മുതലുള്ള തൈമൂറിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. കഴിഞ്ഞ ദിവസം അമൃത അറോറയുടെ വീട്ടില്‍ നടന്ന കൂടിച്ചേരലില്‍ താരമായത് തൈമുര്‍ ആയിരുന്നു. അച്ഛന്റെ ഒക്കത്തിരുന്ന്...

മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന്റെ പേരില്‍ പുലിവാല് പിടിച്ച് നയന്‍താര!!! താരത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരറാണി നയന്‍താരയും ഒന്നിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു 'പുതിയ നിയമം'. ചിത്രത്തില്‍ നയന്‍സ് അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. നയന്‍താരയുടെ കരിയറിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു പുതിയ നിയമത്തിലെ വാസുകി അയ്യരുടേത്. എന്നാലിപ്പോള്‍ ചിത്രം...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്; കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നടന്‍...

നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നാം പ്രതി സുനില്‍കുമാറും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിന്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു...

പൃഥ്വിരാജിനൊപ്പം സുപ്രിയ എത്തിയപോലെ ഫഹദിനെ നായകനാക്കി നസ്രിയയും നിര്‍മാണ രംഗത്തേക്ക് , അണിയറയില്‍ ഒരുങ്ങുന്നത് അടാര്‍ ഐറ്റം

വിവാഹത്തിന് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നസ്രിയ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനയത്തിന് പുറമെ സിനിമയില്‍ മറ്റൊരു റോളില്‍ കൂടി നസ്രിയ എത്താന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനും സുപ്രിയയ്ക്കും പിന്നാലെ നിര്‍മാണ മേഖലയിലേക്ക് നസ്രിയയും ഫഹദും കടക്കുന്നു എന്ന വാര്‍ത്തകളാണ്...

Most Popular