Category: CINEMA

ആ സാഹചര്യത്തില്‍ അദ്ദേഹത്തോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു! ധൈര്യമായി തിലകനെ അഭിനയിപ്പിച്ചോയെന്ന് ഇന്നസെന്റ് പറഞ്ഞു; രഞ്ജിത്ത് വെളിപ്പെടുത്തലുമായി

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. ദിലീപിനെ തിരിച്ചെടുത്തത് മുതല്‍ നടന്‍ തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയ വിഷയം വീണ്ടും ഉയര്‍ന്നുവരുകയും ചെയ്തിരിന്നു. മരണ ശേഷമെങ്കിലും അദ്ദേഹത്തിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മകനും നടനുമായ ഷമ്മി തിലകന്‍...

പലരും കരിന്തണ്ടനായി അവകാശവാദവുമായി വന്നേക്കാം, പക്ഷെ താന്‍ സംവിധായക ലീലയ്‌ക്കൊപ്പമാണെന്ന് വിനായകന്‍

പലര്‍ക്കും കരിന്തണ്ടനെ അവകാശപ്പെടാം എന്നാല്‍ താന്‍ സംവിധായക ലീലയ്ക്കൊപ്പമാണെന്ന് നടന്‍ വിനായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോള്‍ താന്‍ ഈ ചിത്രം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് ആരോപിച്ച് മാമാങ്കത്തിന്റെ സഹസംവിധായകന്‍ ജി കെ ഗോപകുമാര്‍ രംഗത്തുവന്നിരുന്നു. മനോരമയുമായുള്ള അഭിമുഖത്തില്‍ ചിത്രം നേരിടുന്ന ഇത്തരം ആരോപണങ്ങളെക്കുറിച്ച്...

ദിലീപിനെ നായകനാക്കി സിനിമ ചെയ്യും, എല്ലാ സംഘടനകളും ദിലീപിനെ നിരോധിക്കുകയാണെങ്കില്‍ പിന്‍വാങ്ങുമെന്ന് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കി. ഒരു സ്വകാര്യ...

‘അമ്മ അപ്പന്‍മാരുടെ സംഘടന’, അതില്‍ ഇനിയും തുടരുന്ന സ്ത്രീകളും അപ്പന്‍മാരാണെന്ന് സാറാ ജോസഫ്

തൃശ്ശൂര്‍: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ സത്യത്തില്‍ അപ്പന്‍മാരുടെ സംഘടനയാണെന്നും ഇനിയും അതില്‍ തുടരുന്ന സ്ത്രീകളും അപ്പന്‍മാരാണെന്നും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. തങ്ങള്‍ക്കുണ്ടാകുന്ന അഭിമാനക്ഷതത്തെയും കുറഞ്ഞ കൂലിയെയും കുറിച്ച് അവര്‍ക്ക് ബോധമില്ലെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ടഭിപ്രായമുണ്ടായി എന്നത്...

‘പറന്നേ….’ ‘കൂടെ’യിലെ മറ്റൊരു മനോഹര ഗാനം കൂടി എത്തി

കൊച്ചി:പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നീ സൂപ്പര്‍ താരനിരകളെ അണിനിരത്തി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെയില്‍ നിന്നും പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. 'പറന്നേ....'എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്രിയ, സിദ്ധാര്‍ത്ഥ്, റോഷന്‍ മാത്യു എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഘു ദീക്ഷിത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ്...

ഇതാണ് രണ്‍ജി പണിക്കര്‍ ‘സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി’: റിമാ കല്ലിങ്കല്‍

കൊച്ചി:തന്റെ സിനിമകള്‍ക്ക് വേണ്ടി താന്‍ എഴുതിയിട്ടുള്ള സംഭാഷണങ്ങളിലെ ലിംഗ-നിറ-ജാതി-പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നു എന്ന രണ്‍ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു റിമാ കല്ലിങ്കല്‍. ''സ്ത്രീകളെ ഇകഴ്ത്തണം എന്ന് അതെഴുതുമ്പോള്‍ ഉദ്ദേശിച്ചിരുന്നില്ല. കഥാസന്ദര്‍ഭം ആവശ്യപ്പെട്ടത് മാത്രമാണ് എഴുതിയിട്ടുള്ളത്. അന്ന് കൈയ്യടിച്ചവര്‍ക്ക് പോലും ഇപ്പോള്‍ അത്...

ഒടിവേലകള്‍ കാണിക്കാന്‍ ഒടിയന്‍ മാണിക്യന്‍ വരുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഒടിയന്റ പുതിയ ടീസര്‍ എത്തി

കൊച്ചി:ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടത്. ടീസറില്‍ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹന്‍ലാല്‍ ആണുള്ളത്....

ദിലീപിനെതിരെയല്ല, നടപടിയെടുക്കേണ്ടത് മമ്മൂട്ടിക്കെതിരെ!!! ആഞ്ഞടിച്ച് നടന്‍

താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് നടനും തിലകന്റെ മകനുമായ ഷോബി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഷോബി തിലകന്‍ പറയുന്നു. നേരത്തെ വിഷയത്തില്‍...

Most Popular

G-8R01BE49R7