2018-–19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം...
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...
കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനം. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു...
കൊച്ചി: വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള...
തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 516 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം സീസണിലെ 10 ദിവസത്തെ മാത്രം കണക്കാണിത്. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
അവിട്ടം ദിനത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ...